തുമ്പപ്പൂവ്!

 




       

 

         (കാകളി) 


"തുമ്പച്ചെടിക്കുമേൽ ചോറാരു ചേറി  ഹാ!

ഇമ്പമേകീടുന്ന  ദൃശ്യമോ സുന്ദരം. 

കമ്പമോടീവറ്റു കൈകളിലേന്തുമോ ,

കുമ്പകൾ ശൂന്യമാം കിടാങ്ങൾ പാവങ്ങൾ?

 

"അല്ലല്ലൊ,   തുമ്പപ്രസൂനമല്ലോ  കുട്ട! ,   

വല്ലതും ചിന്തിച്ചു  മിത്രമേ!  നുള്ളല്ലെ.”

കല്ലിനേം  മുള്ളിനേം നെഞ്ചോടുചേർക്കുന്ന,

അല്ലലെ മാറ്റുവാനോതിയാ തോഴിയാൾ .


"മുത്തുകൾ പോലുള്ള തൂവെള്ളവർണ്ണത്തിൽ,

എന്തോരു ഹാരിത പുഞ്ചിരിച്ചീടും പൂ.

ചിന്തിക്കുവാഗതമോണവും മന്നനും,

ചന്തത്തിൽ നാം ബാലർ തീർക്കും മലർക്കളം.


ചുംബനം നല്കീട്ടു  മൈത്രിദൃഢമാക്കാൻ 

തുമ്പികൾ  വന്നിടും  കാമിച്ചു പുഷ്പത്തെ.    

തുമ്പതൻ പുഷ്പങ്ങൾ പൂക്കളഭൂഷണം,

തമ്പുരാൻ തുമ്പക്കളംനോക്കി രസിക്കും."   





 

Comments

Popular posts from this blog

ഏകാന്തയാത്രികൻ! 

കർണ്ണികാരം

സീമ!