കഥയും കവിതയും!
(ഗദ്യകവിത)
അയാൾ ഫോണിന്റെ നോട്സ് ഐക്കൺ തുറന്ന് എഴുതാനിരുന്നു.
വാക്കുകളെ ക്ഷണിച്ചു.
അവർവന്നു ചോദിച്ചു,”ഞങ്ങൾ വരിയിൽ നില്ക്കണോ,
അതോ വാചകത്തിലോ?”
അയാൾ വാക്കുകളേ തലോടിപ്പറഞ്ഞു,
"വരികളായ്വേണം സ്വരൂപം സുന്ദരം,
അരികിലായ് വേണം കഥ, ലേഖനവും,
സഹജരെപ്പോലെ വസിക്കൂ സ്നേഹത്തിൽ,
അനുവാചകർക്കു രസം പകർന്നിടൂ.”
കവതയും കഥയും ഇതളിതളുകളായ് വിരിഞ്ഞു.
Comments
Post a Comment