ലഹരിമരുന്നിൻ പെരുമഴക്കാലം!
ലഹരിമരുന്നിൻ പെരുമഴക്കാലം!
(ഗദ്യകവിത)
ലഹരിമരുന്നിൻ പെരുമഴക്കാലം! ലഹരിക്കാറ്റടിച്ചു കയറി, മരുന്നിൻ മണം ചുറ്റുംപരത്തി.
ലഹരികൾ വേണോ ഉണ്ടല്ലോ, വാങ്ങാൻ സുലഭം.
പൊടികൾ വേണോ! ഗുളികകൾ വേണോ! അതോ
ലായനിയോ? യുവാക്കളെവിടേ, യുവത്വമെവിടേ, നാടുവിട്ടോ?
യുവതയില്ലാ, ഗാത്രംമാത്രം.
തീ കണ്ടടുക്കും ഈയലുപോലെ യുവത്വം പറക്കും ലഹരിക്ക് ചുറ്റും.
വൃക്കയും കരളും വേഗം ലയിപ്പിച്ചുകിട്ടും. ആഹാ! എന്തു വീര്യം.
മദിരയ്ക്കും, മദിരാക്ഷിയ്ക്കും, മയക്കുമരുനിന്നും ക്ഷാമം വിരളം.
യുവമനങ്ങൾ മുങ്ങി മയങ്ങിക്കിടക്കുന്നു. കരൾ അച്ചാറാകും.
എല്ലാവരും അഭിനേതാക്കൾ, വമ്പൻ നാടകാഘോഷം.
ചെയ്യുന്നതെന്ത്? ബോധമില്ലാർക്കും, ബോധ്യവുമില്ല.
ആദരം നാടുവിട്ടു, തിരിയേ വരുമോ, ആവോ?
അനുസരണയ്‌ക്കില്ലിരിപ്പിടം, യുവത്വനിഘണ്ടുവിലുമില്ലാ.
മാതാപിതാക്കൾ അജ്ഞർ, കുമാർഗ്ഗങ്ങൾ?
കൂടിച്ചേരൽ ദുർലഭം , ഒളിച്ചുവയ്ക്കും നിഗൂഢത.
പൊട്ടുംപൊടിയുംപോലെ മക്കൾ, പഠനമേന്മ,
ഉന്നതി ലക്‌ഷ്യം, മാർക്കുകളും.
പിന്നൊന്നും ചിന്തിക്കില്ല ,ചിന്തയിലില്ല.
നേരം വെളുക്കണം, പ്രയാണംതടയണം, തടയണപണിയണം.
സർക്കാരേ! വേണം സംവിധാനം. ഉണർത്താനവരേ,
നേരായ വീഥിയിൽ വേണം സഞ്ചാരം.
മാതാപിതാക്കളേ! മാർക്കു മതിയോ, മക്കൾക്ക്?
ദിശതെളിക്കൂ , വഴികൾ തേടൂ, അനർത്ഥങ്ങൾ ആവിയാകട്ടേ! ശുഭം! ഭാവി!
Comments
Post a Comment