കാണാത്തകാഴ്ചകൾ!
(വൃത്തം - ദ്രുതകാകളി)
കാണുന്ന കാഴ്ചകൾ ധാരാളമുണ്ടേ,
കാണാത്തവയൊക്കെയേറെയുമുണ്ടേ.
ഗർഭപാത്രത്തി ലൊളിപ്പിച്ച ഭ്രൂണം
ദർപ്പഫലമായി കിട്ടിയ ലാഭം.
കാകന്റെ കൂട്ടിലെ കോകിലയണ്ഡം
കാകൻ പാവത്തിന്നറിവേതുമില്ലാ.
കാക്കക്കു തൻ പൊൻകുഞ്ഞാണെന്ന ചിന്ത ,
കാകൻ പുകത്തിൻറെ കുട്ടിയേ പോറ്റും.
മാനത്തെയമ്പിളി പുഞ്ചിരി തൂകി,
മാനിൻറെ രൂപത്തെയൊളിച്ചങ്ങു വയ്ക്കും.
താരകളോടൊന്നും ചൊല്ലുകയില്ലാ,
താരാപഥത്തിൽ മിഴിവോടെ മേവും.
അണ്ടിപ്പരിപ്പുകൾ തല്ലുന്ന സ്ത്രീകൾ
മിണ്ടില്ല ആരോടും അംഗുലീനോവും.
അണ്ഡകടാഹത്തിൽ എന്തെല്ലാം കാഴ്ച
അന്ധകാരത്തിന്റെ ഭാണ്ഡത്തിൽ വയ്പ്പൂ .
നക്ഷത്ര ഹോട്ടലിന്നനാശാസ്യകാര്യം,
കഷ്ടതകൂടാതെ വയ്ക്കുന്നൂ ഗൂഢം.
വാറ്റുചാരായത്തിൻ വൻകേളീഗൃഹം
കാട്ടിൽ വയ്ക്കുന്ന രഹസ്യമായ് നൂനം.
എണ്ണിയാൽ തീരാത്ത ഹീനമാം കർമ്മം
എന്നുമീമണ്ണിൽ വാഴും കൊടികുത്തി.
കള്ളന്മാർ, കൊല്ലുന്നോർ, മോശമാം മർത്ത്യർ ,
നല്ല കർമ്മത്തേ പുൽകൂ തേടൂ ശാന്തി.
Comments
Post a Comment