ഒരു പത്ര വാർത്ത!

 


 

     (വൃത്തം-ഉപമഞ്ജരി)


പത്രത്തിൽ ഞാനൊരു വാർത്തകണ്ടു,

വാർത്ത  നിറച്ചെൻറെ  നേത്രങ്ങളേ.

മാതാ മൃതമായി,  പിഞ്ചനാഥ, 

ഭേദിച്ചാവാർത്ത ചിത്തങ്ങൾ സർവ്വം.  

 

മൂന്നുവയസ്സുകാരിയ്ക്കെന്തറിയാം?

പൊന്നമ്മയ്ക്കില്ലാ തെല്ലും ചലനം.

ആമാശയാഹാരശൂന്യതയും,

ആമയമേകിയാപ്പൈതലിനു.


  ശണ്ഠയാ ഗേഹത്തിൽ  വിരുന്നുവന്നു,

ഉണ്ടായീ  വാഗ്‌വാദമെറെ വണ്ണ ത്തിൽ  

കാന്തൻ കളത്രവും തമ്മിൽത്തമ്മിൽ.

ശാന്തിയേ വെട്ടിനുറുക്കി വാക്കാൽ.


ശീർഷത്തിലെത്തിപ്പറ്റീയ  ക്ഷതം 

പാർശ്വത്തിൽ വച്ചു  കൊണ്ടുപോയ്  ജായേ. 

കുറ്റബോധം ഭർത്തൃശാന്തി കാർന്നൂ,

കെട്ടീ പാശം സ്വന്തം കണ്ഠദേശേ. 


 പിഞ്ചിനെക്കൂട്ടാൻ ചിന്തിച്ചു പിതാ

നെഞ്ചകം  സമ്മതം മൂളിയില്ലാ.

മാതൃമാതാവിൻറെ  ഹൃത്തു  നൊന്തു ,  

 പൈതലിൻറെ സ്ഥിതി ചോദ്യചിഹ്നം .


സസ്യങ്ങൾ, ജന്തുലോകവുമൊന്നും 

സ്വന്തം  ജീവന്നിടില്ലാ വിരാമം. 

കോപമാകുന്നൊരു വന്യമൃഗം 

കാഴ്ചാവിനായേറ്റുമാപത്തുകൾ., 


ഒറ്റകോപത്താൽച്ചാടിയാൽ കുണ്ടിൽ 

രണ്ടുകോപത്താൽ രക്ഷപ്പെടാമോ?

ഏതൊരുകാരിയം ചെയ്യുമ്മുന്നേ,

ശാന്തമായ് മാനസം  സ്വസ്ഥമാക്കൂ.

  












                                

Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!