ഹരിയെവിടെ?



വൃത്തം- മാദ്ധ്വി ( അതിമാവേലി)


ഹരിയെ  കാണാഞ്ഞപ്പോൾ   ഗോപികമാർ

 പരിഹാരമെന്തെന്ന ചിന്തയിലായ്.

എവിടായൊളിക്കിലും കേശവനേ  

പവിഴം സമാനം സൂക്ഷിക്കുമുള്ളിൽ.


പതിവായിയാലോലമാട്ടും ശാഖി

പതിയെ പൊന്തീ നോക്കി, ഗോവിന്ദനേ.

പരിസരത്തെങ്ങാനും കാണുമെങ്കിൽ 

പവനൻ ചൊല്ലാതെയിരിക്കുകില്ലാ.


കദനം സഹിയ്ക്കാൻ കടമ്പിനൊട്ടും

കഴിയില്ല കണ്ണാ! നീയെവിടെയാണ്?

വിഷമപൂർവ്വം വൃക്ഷം താഴ്ത്തി ശീർഷം,

വിധുവുമെത്തീ മെല്ലെ പാളിനോക്കീ,


കയറിന്നുറിയ്ക്കൂറിവന്നു സ്മേരം,

ഉയരത്തിൽ തൂങ്ങുന്ന  ശാർങ്ങിമൂലം.

ചിരിവന്നു, സ്വഭൂവടക്കിനിന്നു,

പരിഭവിച്ചൂ   മെല്ലെ  ചങ്ങാതിമാർ.


നവനീതചോരൻ്റെ  ചര്യയല്ലേ

നവനവവെണ്ണ കവർന്നെടുപ്പ്.

എവിടെ  കുറുമ്പുകൾ  കാട്ടിയാലും,

അവിടെല്ലാം  കൂട്ടായി  ഗോപർ  കാണും.  


സ്വഭൂ= ഹരി 



Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!