ഈശ്വരാ!
(വൃത്തം-കാകളി)
ശ്രീയെഴുമീശ്വരാ!ശ്രീപരമേശ്വരാ!
മായയായ് വന്നിടും പാരിൻറെ നായകാ!
കൈലാസവാസിയാമേണാങ്കശേഖരാ!
മാനസഗോപുരേ നിത്യമായ് വാഴണേ.
ആഴത്തിലേറുന്ന നോവുകളൊക്കെയും .
ആഴ്ന്നഹോ!നില്ക്കുന്നു ചിത്തു തന്നിൽ.
ലേപനമായി നീയെത്തണേയീശ്വരാ!
സാന്ത്വനമായിത്തലോടണേ പാണിയാൽ
സത്യത്തിൽ നില്ക്കണേ മന്മനം സർവ്വദാ
അന്യായമാകല്ലെ, മൽപ്രിയകാര്യങ്ങൾ.
നിത്യനിതാന്തമാം സത്യസ്വരൂപനേ!
അത്യന്തഭക്തിയാൽ വന്ദിച്ചിടുന്നു ഞാൻ.
ക്ഷിപ്രപ്രസാദിയാം രുദ്രപ്പെരുമാളേ!
ഇച്ഛപൊങ്ങീടൊല്ല, സീമ വരയ്ക്കണേ.
ദീനബന്ധോ! വിഭോ! ഞാൻ നമിക്കുന്നിതാ
മാനുഷനാമഹം ചെയ്യല്ലെ ദുഷ്‌കൃതി.
ആതങ്കമെല്ലാമകറ്റേണം ശംഭുവേ!
ശീതളമാകണം ചിത്തിലെൻ താപാഗ്നി.
ശീതാംശു തൂകിടും മന്ദസ്മിതം സമം
ശങ്കരാ! ജീവനിലോജസ്സു നല്കിടൂ.
Comments
Post a Comment