മൂവർണ്ണം ഇന്ദുവിൽ!
മൂവർണ്ണം!
അമ്പിളിനിത്യമെൻ മുന്നിലെത്തീ,
കമ്പംകാട്ടി വന്നെന്നേവിളിച്ചു.
ഇമ്പപൂർവ്വം ഞാൻ മേലേക്കുനോക്കി
കമ്പിതയായി ഞാൻ ദൃശ്യം കണ്ടു.
എന്തൊരുചന്തം പുഞ്ചിരിതൂകി*
സുന്ദരവക്ത്രമക്ഷിക്കു പുണ്യം.
അമ്പോടു ചാരെ താരകളെത്തീ
മുൻപിൽ, പിന്നിലും നിരന്നുനിൽപ്പൂ.
തങ്കത്തൊപ്പിചൂടും തിങ്കളിനെ
ഭംഗിയായ് ഭാരതം പുൽകിയല്ലോ.
‘വിക്രംലാൻഡർ’ തൻ ഗംഭീരമായ
ചക്രം ശശിയിൽ സ്പർശനംചെയ്തു.
സമ്പൂർണ്ണമൂവർണ്ണം നിന്നിന്ദുവിൽ,
സമ്പാദിച്ചാദരമെൻഭാരതം.
സന്തോഷംമാത്രം കഥിക്കാനുള്ളു,
ആനന്ദപൂർവ്വം തുള്ളീമനവും.
ഉൺമയോടെ ചന്ദ്രമണ്ണുതൊട്ടു
നമ്മൾതൻ സ്വപ്നം യാഥാർത്ഥ്യമായി.
പാരിൽ ശിരസ്സുയർത്താം നമുക്കും
ഭാരതം പാരിൽ വിളങ്ങിടട്ടെ!
Comments
Post a Comment