വിശാലകാന്താരം!
(അന്നനട)
മനുഷ്യചിത്തമോ വിശാലകാന്താരം
മലയ്ക്കുതുല്യമായ് വളർന്നു ചീക്കകൾ.
ശരീരം,മാനസം പഠിച്ചു നോക്കിയാൽ,
ഒരിറ്റു കാരുണ്യമെടുക്കുവാൻ നഹി.
പെരുത്തൊരാ വനം, വനപ്രാണികളേ-
ശരിക്കു മേയുവാൻ തരത്തിൽ വിട്ടിടും.
അതിനിഗൂഢമായ് അരുതാക്കാര്യങ്ങ-
ളധോലോകത്തുപോൽ നടക്കുന്നു ചിത്തിൽ.
മൃഗരാജൻ സിംഹം, നരഭോജി ചെന്നായ്
മഹാക്രൗര്യത്തിന്റെ ശരം തൊടുക്കുവോർ,
മൃഗയാ വേട്ടകൾ തരം നോക്കിചെയ്വോർ,
മഹോന്നതരെന്നു ധരിപ്പോർ വസിപ്പൂ.
ചതിക്കുവാൻ കളം രഹസ്യമായ് ചെയ്തും
കുതിക്കും നല്കുവാനപരന്നു കഷ്ടം.
സമർത്ഥമായ് കൊള്ള വധവിദഗ്ദ്ധത
സുമോദം ചെയ്യുവാൻ മടിയില്ല തെല്ലും.
പടവേറേയുമായ് പണിഞ്ഞിടും മനം,
പടാപടായതിൻ മുകൾത്തട്ടിലെത്തും.
ഉടക്കുവാൻ മടിയശേഷമേയില്ലാ,
അടിയഭ്യാസങ്ങളൊളിവിൽ ചെയ്തിടും.
വിശാലമാനസം,പരമാം വൃത്തികൾ,
വിശുദ്ധചിന്തനമതുമെന്നാൽ കാണാം.
അതീവകാരുണ്യമതിമഹോന്നത-
യതൊക്കെയല്ലയോ അതിസമ്പന്നത!
ബൃഹത്താംമാന്യതാ മനസ്സിൽ വച്ചിടൂ
ബഹുമാന്യരാകാം സമൂഹത്തിന്നുള്ളിൽ.
ഇഹത്തെയും വിട്ടു മഹ:സ്ഥലമെത്തിൽ
മഹത്വപൂർണ്ണമാം സ്മൃതിക്കിടം കിട്ടും.
നഹി=ഇല്ല
Comments
Post a Comment