ശിക്ഷ
“മഴയേ! അറിയൂ നീ നിന്നുടെ കൃത്യങ്ങൾ, മിഴിനീരൊഴുക്കിടും ക്രൂരകർമ്മം. അവശരായ് നില്പൂ നിന്നെ കാണ്മാൻ മാനവർ, അവകാശം മുത്തേ! നിൻ സാന്നിദ്ധ്യങ്ങൾ. കരുതലും സ്നേഹവും ഞങ്ങൾ ഹൃത്തിൽ വയ്പ്പൂ തരുവാൻ നിനക്കായ്, ചൊരിഞ്ഞീടുമ്പോൾ. പരമായി നീ വന്നു മന്ദമാരിയായീ, അരികിലെത്തീ ഞങ്ങൾക്കിഷ്ടമായീ. മണികളും കോർത്തു നീ വന്നു മനോഹരീ! മരതകപ്പച്ചയെ തൊട്ടുണർത്തീ. ഇരുൾവീണ വേളയിൽ പരിചോടുറങ്ങുമ്പോൾ, നരരെ നീയെന്നാൽ പുണർന്നു ക്രൂരം. ഉരുവായി നിന്നൊരാക്കുന്നിന്നുരു മെല്ലേ, ഉരുൾപൊട്ടലായ് വന്നെടുത്തു ജീവൻ. ഉരുൾപൊട്ടിയുൾനീറീ വിടചൊല്ലി മാനുഷർ, അരുമയായ് കെട്ടി,പ്പടുത്ത സ്വത്തും. ഉടയവർ, ഉടയാട, സൗഹൃദം, സ്വാധീനം, ഉടമസ്ഥരോടു പറഞ്ഞൂ 'റ്റാറ്റാ'. തനുവിന്റെയംഗങ്ങൾ വേർപെട്ടു പോയോർക്കു, മനവും പ്രതീക്ഷയും ബന്ധവും പോയ്. തടിനിയും തടിച്ചൊരു വന്യമാം പുഴയായി, അടവിയെ വിഴുങ്ങിയൊ! കാണ്മതില്ലാ. വ്യഥയേറ്റി ഘനവ്യൂഹമെത്തി നിരന്നെ...