തിരയും തീരവും!
തിരയും തീരവും!
(മണിമഞ്ജരി)
തിരകളും തീരവും കൈകോർത്തു തമ്മിലായ്
നിരന്തരമായ് കാട്ടും മിത്രതകൾ.
തിരകൾ തെളിക്കുന്ന തീരത്തെ കൺപാർക്കാം
തിരയെ പ്രതീക്ഷിച്ചു നിൽപ്പൂ തീരം.
തപനൻറെ പങ്കൊട്ടും ചെറുതായിക്കാണല്ലേ,
പവനനും കൂടുന്നു കേളികൾക്കായ്.
തപനനും പവനനും തിരമാലയുമെല്ലാം
പ്രപഞ്ചപ്രയാണമൊന്നിച്ചു ചെയ്വൂ.
തിരകൾ തീരത്തിൻറെ ഗാത്രത്തിൽ ചേലകൾ,
പരിചൊടായ് ചാർത്തുന്നഴിച്ചീടുന്നൂ.
ജലമുത്തു പൊഴിയുന്നൂ ജലനിധിത്തനുവിലായ്,
ജലധിക്കുമുദതിക്കുമേറെ സുഖം.
കടലിലി ലെ കല്ലോലം കരയെക്കരയിക്കും,
കരതൻചരണത്തിൽ മർദ്ദിക്കുന്നു.
വ്യഥകൾക്കുറേയേറ്റി ദ്രോഹിക്കുമെങ്കിലും
കഥകളോതിത്തിര പ്രേമം കാട്ടും.
തിരതീരവൈരങ്ങൾ നീണ്ടുപോകാറില്ലാ,
മധുരമാം ലാവണ്യo ദർശിച്ചീടാം
ക്ഷിതിയുടെ മാറിലെ പൂഞ്ചേല, വീചികൾ,
മതിവരില്ലയെത്ര കണ്ടെന്നാലും.
ഉദധിക്കുമൂഴിക്കും പിരിഞ്ഞിടാ സൗഹൃദം
ഉദയനും ചേർന്നവർ,ക്കൊപ്പം നിൽപ്പൂ.
വരുമെന്നാൽ മാനവർ തീരത്തിന്നരികിലായ്,
കരുതലേകാ നോക്കും തീരത്തിനേ.
കരതൻറെ നെഞ്ചിലെ ചുടുമാംസം ചീന്തുന്നു
കരുണയില്ലാ മാന്യർ ഫാക്ടറിക്കായ്.
പ്രസുവിനു വ്രണമേകും കുരുഗോത്രമാനവർ
വസുധതൻ സ്നേഹത്തെ മാനിക്കില്ലാ.
*മതികാട്ടി മർത്ത്യരുമിഴചേർന്നമിത്രത
*മതിപൂർവ്വമായ് പേറി നിൽക്കുകിലോ,
*മതിയോടെ പ്രകൃതിയേ പുണർന്നിടാൻ തോന്നിടും,
*മതിതന്നു മാളോരെ ഭൂ പുണരും.
1* മതി= ഇഷ്ടത്തോടെ
2*മതി =ബുദ്ധിപൂർവ്വം
3*മതി =ആദരം
4*മതി=വിലമതിപ്പ്
Comments
Post a Comment