ഉദ്യോഗങ്ങൾ താരതുല്യം!

 

(ഉന്നത )


.

ഉദ്യോഗങ്ങൾ  താരതുല്യം  ദ്യോവിൽനിന്നങ്ങെത്തി  നോക്കും 

അർത്ഥികളെ   ഹസ്തദാനം ചെയീലാ തൊഴിൽ.  

ജോലിയേകീടുവാൻ  ജനം  ചുറ്റുമനേകമുണ്ടാകാം,

വേലക്കുള്ള സാധ്യതകൾ  വരുകില്ലാ  കൈപ്പിടിയിൽ..


 ദാരിദ്ര്യമോ   പീഡിപ്പിച്ചാൽ    സഹിക്കുവാൻ   പറ്റീടാത്തോർ   

ദൂരെ  പോകും   യാത്രാമൊഴി ചൊല്ലി, നാകം പൂകാനായി.

സമസ്തവാദങ്ങൾ  വെറും 'ഏട്ടിലെ പശുക്കൾ  മാത്രം',

സമൂഹത്തിൽ  ബൃഹത്തായി   തൊഴിൽരാഹിത്യത്തിൻ വാസം.


 കൂട്ടുവ്യാപാരക്കാരാറ്  കൈക്കൂലിക്കായ് കൈകൾ നീട്ടും,

തട്ടിൻപുറത്തിട്ടണയ്ക്കും  യോഗ്യതതൻ  വെളിച്ചത്തേ.

ഒരുതട്ടിൽ  കനമുള്ള ശമ്പളയനുഗ്രഹീതർ,

ഒരുകൂട്ടർ  വരുതിതൻ ഗർത്തത്തിൽ  വസിച്ചീടുന്നു..


 ലോകമെന്തേയീവിധത്തിൽ  വിവേചനവേദി ഭഗവൻ!

ആകെയൊന്നുടച്ചുവാർക്കൂ  സന്തുലിതമായീടട്ടെ!

 സമസ്തവും തിളങ്ങുവാൻ നന്മയുടെ  കിരണങ്ങൾ

സാനുവംശുതുല്യം  ദീപ്തി സർവ്വതിലും പതിക്കട്ടെ! 


Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!