ബാലഗണേശാ! കൂപ്പിടുന്നേൻ!


 

 

 (വൃത്തം-മാവേലി)


 ബാലഗണേശാ!  ശ്രീ ഗൗരീപുത്രാ!

പാലയമാം  സർവ്വ കാലത്തിലും.

ആതങ്കമെല്ലാമൊഴിഞ്ഞിടാനായ്.

ആമോദംപൂണ്ടു ഞാൻ കൂപ്പിടുന്നേൻ. 


വിഘ്‌നവിനാശകാ!  പാതതന്നിൽ  

ദുർഘടമൊന്നും പതിച്ചിടൊല്ലാ.

ഗൗരിതൻ മാനസസൂനു നീയേ!

വാരണവക്ത്രാ! തുണച്ചീടേണേ.


നിൻ  വരാംഗം  ശിവൻ വെട്ടിയില്ലേ!, 

പൊന്മേനി കണ്ടു ശിവാനി തേങ്ങി.

ഉന്മേഷം   തൂർണ്ണമൊലിച്ചു   പോയീ,

നിർനിമേഷം ദുർഗ്ഗ  നോക്കിനിന്നൂ.


ഹൈമവതിതൻ്റെയാധി  മായ്ക്കാൻ, 

സാമജശീർഷനായ്  മാറ്റി  നിന്നേ .   

ദേവാ! ലംബോദരാ!  നിൻ  കൃപയ്ക്കായ് ,  

സർവ്വരുമഞ്ജലി കൂപ്പി നിൽപ്പൂ. 

  

ഭൂതേശ! ഹേരംബ!ബാഹുലേയാ!     

ഭൂതി തരൂ ഭൂവിൽ  ശക്തിക്കൊപ്പം, 

എല്ലാരും വാഴട്ടെ മോദമോടേ 

വാലായ്മ കൂടാതെയേകദന്താ!


Comments