മാണിക്കക്കല്ലായ മക്കൾ
! ( വൃത്തം - മഞ്ജരി ) എന്തിനു നാമെത്തീ മേദിനീഭാഗമായ് ? എങ്ങനേം വാസരം പോക്കിടാനോ ? അല്ല , ചമയ്ക്കണം മേനിയിൽ ജീവിതം , അല്ലെങ്കിൽ നാം വീഴും നാശകൂപേ . എത്രയോ മാണിക്കക്കല്ലായ മക്കളെ എത്രരുചിരമായ് പെറ്റു ധാത്രി . വിന്ധ്യഹിമാലയഭൂമി താണ്ടിയെത്തി ദിവ്യത്വമേറിടും ശ്രീശങ്കരൻ . ഗാന്ധിയും ടാഗോറും മറ്റുമാനുഷികൾ , അന്ധകർമ്മങ്ങളറുത്തതില്ലേ ? സ്വാമിയായ് തീർന്നൊരു യുവാവു , നരേന്ദ്രൻ സൗമ്യനാം വിവേകാനന്ദനായി ഇംഗ്ലണ്ടിൻ പ്രധാനമന്ത്രിയാം സുനക്കും , മംഗളധാത്രിതൻ പുത്രരല്ലോ . സുന്ദർപിച്ചൈ , സത്യനാദെല്ല , ശന്തനു , സുന്ദരകമ്പനി ‘ സി . ഇ . ഒ . ’ കൾ . വേറിട്ടജന്മങ്ങൾ വേറേയേറെക്കാണാം , വീറോടെ സാമർത്ഥ്യം കാട്ടീടുന്നോർ . മന്നിതിൽ ...