ശാശ്വതശാന്തി!
വൃത്തം - ഊനകാകളി
ഈലോകഗോളത്തിലെന്തൊക്കെ ദൃശ്യങ്ങൾ!
ചേലാർന്നു കാണ്മു, ആനന്ദദായകം.
പാലുപോൽ ശ്വേതമാം പൂനിലാപ്പൊയ്കയിൽ
പീലിവിടർത്തുന്നു നീരജമാടാൻ.
കാവലായ് വാനിലായ് നില്ക്കുന്നു വെണ്മതി
കണ്ണുകൾ ചിമ്മിയെല്ലാം കാണും സാനു.
കൂവി വരും മാരുതൻ ഗതിവേഗത്തിൽ,
കാറ്റിൻ കുറുമ്പുകൾ ചൊല്ലാവതല്ല.
നേരം വെളുക്കുവാൻ കാത്തിടും പൂങ്കോഴി,
നേരായ് പൊഴിപ്പു നാഗസ്വരസ്വനം.
സൂര്യനാം പൈതലീ കോവിലിൽ നിത്യമായ്
കാര്യമായ് വെള്ളിവെളിച്ചം തെളിപ്പൂ.
പത്രിമയൂരങ്ങൾ കാട്ടുന്നുത്സാഹവും
പാടവം കാട്ടി പാടുന്നു ഗീതികൾ.
പല്ലവി മോഹനരാഗത്തിൽ കേൾപ്പു നാം,
പയ്യെ ശ്രവിക്കിൽ, മോഹനം മോഹനം.
ഈശ്വരൻ നെയ്ത പ്രപഞ്ചം മനോഹരം
നാശം വരുത്താതെ കാക്കുക നാമും.
മോശമല്ലാത്തതാം ജീവിത രീതിയാൽ,
ശാശ്വതശാന്തി വരും തേടി നമ്മെ.
മോഹനം=ഒരു രാഗം, ആകർഷകം
Comments
Post a Comment