വൃന്ദാവനിയിൽ!
.
(വൃത്തം- മനസ്വിനി or ന്യൂനതരംഗിണി)
കണ്ണൻ തന്നുടെ വൃന്ദാവനിയിൽ-
ക്കാഴ്ചകളൊക്കേ രമ്യംതാൻ.
കണാം നമുക്കു നയനം ചൂഴും
കാമ്യവനത്തിൻ ദൃശ്യങ്ങൾ.
കാഷായത്തിൻ വസനം ചുറ്റീ,
ഉഷസ്സിരുന്നുധ്യാനത്തിൽ.
അർക്കനുണർന്നൂ പടികൾ കയറീ,
അമൃതായ് തേജസ്സ് വിതറീടാൻ.
കടമ്പുസാലം മാടി വിളിപ്പൂ
കുറുമ്പനെ രസമായ് കേളിക്കായ്.
കിടാവുകൾ ഗോപർ കൈകൾ കോർത്തു,
കണ്ണനെത്തേടി നടപ്പായി.
അമ്പാടിക്കണ്ണൻ വന്നാലോ,
മുമ്പിൽനിന്നേ കുഴലൂതും.
കണ്ണൻ ലോകമനസ്സു മയക്കും,
സൂനസുഗന്ധസമാനം ഹാ!
മകരന്ദത്തെ തേടുമളിപോൽ
മുകന്ദനെ നോക്കി സഖർ പോകും.
ഹരേ! നമസ്തേ! പീതാംബരാ!
പരിപാലിക്കൂ ഭൂലോകം.
Comments
Post a Comment