മലയാളമഹതി!
(വൃത്തം-മണിമഞ്ജരി)
മലയാളമഹതിക്കു കാല്യസ്നാനത്തിനായ്
മുകളിലായ് കൊണ്ടൽ കുഴൽ തുറന്നേ.
മതിമറന്നേ പെണ്ണു ജലകേളിയിൽ മുങ്ങി,
മനവും ശരീരവും സ്വസ്ഥമാക്കീ.
മനസ്സിൽ നിറവായൊരുക്കവും ചെയ്തവൾ
മുടി കെട്ടി മേനിയിൽ വാമ മെല്ലേ.
ഹരിതത്തിലുടയാടയുടയാതെയുടുത്തൂ,
അരിമുല്ലമലർച്ചന്തം ചൂടി പെണ്ണാൾ.
പരിഭവപ്രവാഹം തെല്ലുമേ കാട്ടാത
ഹരിപ്രിയ നാരിയൊരുങ്ങി നില്പൂ.
മഹിളയാം സുന്ദരി സകലകൂട്ടത്തിലും,
മതിമറന്നേറെ ലസിച്ചിടുന്നൂ.
മലകളിൻ മുകളിലെ ശാഖിതൻ ശാഖയിൽ
മനംതുടിരീതിയിലൂയലാടി.
മനതാരിലുല്ലാസം പേറീ മനോഹരി
മണിമുത്തു ചേറി ചിരിച്ചു നില്പായ്.
Comments
Post a Comment