എന്നുടെ പ്രിയജനനി!
(വൃത്തം-അന്നനട) ഉദരത്തിൽ കുഞ്ഞു പിറന്നാൽ സ്ത്രീ നെയ്യും പ്രസുപ്പട്ടത്തിന്റെ സുവർണ്ണനൂലിഴ. മനസ്സുസ്വപ്നത്തിൻ കവാടം തുറക്കും. അനേകമാശകൾ വരിയായി വരും. കുറുമ്പിൻ കൂട്ടുകാർ ചെറുകുഞ്ഞുങ്ങളെ ചുറക്കോടെയമ്മ തനുതലോടിടും. വദനമോ ചിരി തരിമ്പും മായാതെ സുതർക്കായ് മന്ത്രിച്ചു സ്തുതികൾ പവിത്രം. തനൂജർ വളരുമ്പടവു കാണുമ്പോൾ ജനനി ചൊരിഞ്ഞു പ്രമദക്കണ്ണുനീർ. തനയർതന്നുടെ വരും കാലങ്ങളേ സുഖമേറ്റിനല്കാൻ ശുപാർശ ശൗരിയിൽ. സുതർതന്നിംഗിതം നടപ്പിൽ വരുത്താൻ പതിവായ് മറന്നു സ്വകാര്യം ജനനി. പിതാവിൻ പ്രാമാണ്യം കുറച്ചുകാട്ടാതെ തനയർക്കൊക്കെയും പ്രധാനതയേകി അരുതാതെന്തേലും പ്രവർത്തിച്ചാൽ മക്കൾ വരുമ്പോൾ ശാസിക്കാനമാന്തം ചെയ്തില്ല. ഗുണപാഠങ്ങൾതൻ കലവറ കാട്ടി, അണുതെറ്റാതെയുമനുഷ്ഠിക്കാനോതി. മുതിർന്നു മക്കളും ചിറകും വിരിച്ചു അതിർത്തി കടന്നു പറന്നുപോയവർ. അവരെങ്ങാൻ വരും വിശേഷം കേട്ടെങ്കിൽ വരാന്തയോരത്തായിരുന്നു പൊന്നമ്മ. അവർതൻ മോഹങ്ങൾ നിറവേറ്റിനല്കാൻ അവശ്യം ശുഷ്ക്കാന്തി പ്രസുവിൽ ദൃശ്യമാ...