അന്തമില്ലാത്തത്!

 

 (  വൃത്തം-താരാട്ട്)

 

അന്തമില്ലാത്തതിന്നെന്താനാമം?

ചന്തമേറീടുന്ന കാലം.

പൊയ്പ്പോയ കാലം വരില്ലാ, വീണ്ടും

ചെയ്യാം  വിശുദ്ധമായ് കർമ്മം

 

നാശമില്ലാത്തതായെന്താ, ചൊല്ലൂ?

നാശമില്ലാത്തതായ് ബ്രഹ്മം.

ബ്രഹ്മ, കൃപമൂലം രൂപം, പൂണ്ടു

മോഹമേകും വർണ്ണജാലം.

 

വർണ്ണമ്പേറി യാത്ര  ചെയ്യും  വർണ്ണം,

നിർണ്ണയമീലോകം  മൊത്തം.

അക്ഷരം നിൽപ്പൂ പ്രപഞ്ചേ ശ്രേഷ്ഠം,

ഭൂഷണമായ്  ഭാഷാലേഖം.

 

മാനസോല്ലാസം ലഭിയ്ക്കാൻ, മാർഗ്ഗം?

ധ്യാനംമതി ശാന്തിനേടാൻ.

ശാന്തിയാൽ സന്തുഷ്ടി ചിത്തേ ലഭ്യം,

ശാന്തമായ് ജീവിതം മാറും.

 

തോൽവിയ്ക്കു, തോൽവികൾ നൽകും, രീതി

 പുൽകൂ തോൽവി,   ശ്രമം മേലിൽ .     

നിദ്രദൂരെപ്പോയി എന്താ,ചെയ്ക?

ഭദ്രം ത്യജിക്കൂ വിചാരം .

 

ദുഷ്ടതയിൽനിന്നും ദൂരെ, നിൽക്കാൻ,

ശിഷ്ടമാം കാര്യങ്ങൾ  ചെയ്യൂ

കഷ്ടങ്ങൾ നൽകല്ലേയാർക്കുമെന്നാൽ,

ഇഷ്ടം  സഫലമാം  പൂർണ്ണം

 

സാധ്യമോ ബന്ധംതുടർന്നും പോകാൻ?  

ബാധ്യതാബന്ധമില്ലെങ്കിൽ

കാര്യങ്ങൾ നേരെയാക്കീടാമെപ്പോൾ?

കർത്തവ്യ ബോധമുണ്ടെങ്കിൽ.

 

വാക്കിലുണ്ടാകുമോ  നിത്യം സത്യം?

നോക്കിൽ, വാക്കിൽ മൂല്യമായാൽ.

അർത്ഥവത്തായ് സർവ്വം നമ്മൾ ചെയ്താൽ 

വ്യർഥമാവില്ലല്ലോ  ജീവൻ.

 

 

 

Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!