ക്ഷുദ്രാണുവിൻ നാട്യം!

           


      (വൃത്തം-സർപ്പിണി) 


നോക്കൂ  കാനനമല്ലേ വസുന്ധര!  

പൂക്കും ശാഖിയും  ജീവികളുമുണ്ട്.

തക്കം പാർക്കുന്നു  ദുഷ്ടരാം മാനുഷർ,

കഷ്ടക്കുരുക്കിൽ   ധാത്രിയേ കെട്ടുവാൻ.


 ചീക്ക  ചേറുന്നു   ലോകത്തു    മർത്ത്യന്മാർ,

അഗ്നിയായ്  പെരുമാറുന്നു കോവിടും.

പാടേ ചുറ്റിലും വാഴുന്നു തീവ്രമായ്,

നാട്ടിൽ മാലോകർ ഭീതിയിൽ മുങ്ങുന്നു.  

 

ക്രൂരനാട്യങ്ങൾ കാട്ടുന്നു ക്ഷുദ്രാണു,        

പാരിൽ  ദേവൻ്റെ താണ്ഡവംപോലെയായ്.

ആളേ  , നൂനം ഗ്രസിക്കുവാൻ കൊല്ലുന്നു,

നീളേ  ഗാത്രങ്ങളേറെക്കിടക്കുന്നു.


ഭിന്നമായി  തരംഗങ്ങളെത്തുന്നു 

പാണിയ്ക്കൊക്കില്ല  സീമ പണിഞ്ഞിടാൻ.

  ആർക്കും വേണ്ടിന്നു  പേടിയാൽ    സഖ്യവും,

പേർത്തും ഗേഹസന്ദർശനം കമ്മിയായ്.


നിങ്ങൾ  പൂട്ടുന്നു കോവിഡേ! ഞങ്ങളേ, 

ഞങ്ങക്കേകീടു സ്വാതന്ത്ര്യമെന്നുമേ.

ഉള്ളിലാടകൾക്കേറീ മടുപ്പുകൾ,

തള്ളുന്നൂ  പുറത്തേക്കായി  ചാടുവാൻ.


എന്നാ   കോവിഡേ! മുക്തി കിടയ്ക്കുക?

എന്നു  ഭൂ വിട്ടു പോയിടും വൈറസ്സേ?

എന്നു   സ്വാതന്ത്ര്യമൂഴിക്കു കിട്ടിടും,

എന്നാണെന്നു  നീ ചൊല്ലുമോ മാരിയേ?





Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!