നൂതന ‘ഫോൾഡർ’ !



      (വൃത്തം-മഞ്ജരി)


നവ്യമാം  ഫയലൊന്നു  സൂക്ഷിച്ചുവയ്ക്കുവാൻ,

നൂതന ‘ഫോൾഡർ’ തുറന്നു മർത്ത്യർ.

പോയകാലത്തിന്റെ സമ്പാദ്യമൊക്കേയും

*ആയാതപ്പട്ടികയിൽപ്പെടുത്തി.


നഷ്ടക്കണക്കിന്റെ പിന്നിലായോടാതെ

ഇഷ്ടകാരൃം വേറെ ചെയ്ക നല്ലൂ.

നേട്ടങ്ങളെയെണ്ണി പൊങ്ങിപ്പറന്നാലും

കോട്ടം വരാത്തവർ പാരിലുണ്ടോ?


ചേതങ്ങൾ വന്നെങ്കിൽ കാരണമുണ്ടാകാം

ചിന്തിക്കാം നന്നായി പോരായ്മകൾ.

ചന്തം വരുത്തുവാനുള്ളതാം പദ്ധതി

ചിന്തേരുകൊണ്ടു മിനുക്കിയിടാം.


നല്ലതിൽ ചീത്തകൾ കണ്ടുപിടിക്കുവാൻ

വല്ലാതോടും ചില മാനസങ്ങൾ.

ഇല്ലായ്മയില്ലാത്തോർ ചേതസ്സു പൂട്ടിടും

ഇല്ലാത്തലോകർക്കു മുന്നിലായി.


നല്ലമൂല്യങ്ങളെ വാർത്തെടുക്കാം നമ്മൾ

മേലിലന്യർക്കു സഹായമാകാം.

കാലക്കണക്കിലെ മൂല്യനിക്ഷേപങ്ങൾ

കാലങ്ങളോളംമർത്ത്യന്നേകും ഫലം.


കാലമെന്നമാന്യൻ *മൂല്യാങ്കം നല്കിടും

കാലാകാലം ചെയ്യും കർമ്മങ്ങൾക്കായ്.

കൂട്ടരേ! പുത്തനാം വർഷമണിനാദം

കേൾക്കുന്നൂ  കാട്ടിടാം ഉത്സാഹം  നാം.


*മൂല്യാങ്കം=Rating

*ആയാതം=വന്നത്


Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!