കുഴൽ വിളക്ക്!


(വൃത്തം- മാധുരി)


വൈദ്യതിപോയി ചുറ്റിലുമെല്ലാം,

പഠനം പ്രശ്നത്തിൽ.

വിദ്യാഭ്യാസം 'ഓൺലൈൻ' വാസം 

പെരുമഴക്കാലത്തായ്.


രമയ്ക്കു   പരീക്ഷ, പാഠങ്ങൾക്കായ് 

 ഗൃഹം വേണം മനമേ.

*വിദ്യുത്‌ക്കോശ*ക്കുക്ഷി  കാലി,

'ഇൻവെർട്ടറു'മില്ലാ.


ആതങ്കത്താൽ കുട്ടി വലഞ്ഞു 

ആകെ കോപവുമായ്.

ആഹാരത്തിന്നോടായ്  കലഹം

ആഹരിച്ചീ ലൊന്നും.


കൊച്ചിനു വേണ്ടാ ദീപം മെഴുകിൻ,  

 ആപത്തായല്ലോ!

കാശിനു തെല്ലും  ക്ഷാമവുമില്ലാ 

പണംകൊണ്ടെന്തു ഫലം!


വേലുവിൻ വീട്ടിലെ കാര്യം ചൊല്ലാം

'വയറി'ങ്ങി'ല്ലവിടെ. 

വൈദ്യുതി  ബന്ധുവല്ല, വിളക്കാൽ 

സംതൃപ്തരാണവർ.


പാതി നിറവിൽ   വിളക്കിൻ  വയറും

സ്വന്തം  വയറകവും,

പാത തെളിക്കാനവ  ധാരാളം 

മാളുവിൻ  ശിക്ഷക്കായ്.


 എന്നാലിന്നു  നെല്ലിപ്പലകയിൽ 

മണ്ണെണ്ണപോലും.

വൃഷ്ടി ,  മുകിലുകൾ  വേലുവിൻ  കൂര 

ഇരുൾതന്നിൽ മൂടും. 


 സന്ധ്യാ വന്ദനo, കാന്തയ്ക്കു  ശീലം,  

ദിവ്യത്തിരി വച്ചൂ.

അന്തിവിളക്കിൻ  ഇത്തിരി വെട്ടം 

 കുടിലിൻ  *കുഴൽ വിളക്കായ്.


വിദ്യുത്‌ക്കോശം= ബാറ്ററി 

കുക്ഷി                          =വയറ് 

കുഴൽ വിളക്ക് = ട്യൂബ് ലൈറ്റ് 


Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!