ആത്മശാന്തി!

       


(മാവേലി)


നാടിനെ നിത്യമായ്  കാത്തിടുന്നോൻ, 

നേതൃത്വം സേനക്കു നല്കിടുന്നോൻ,

നന്നായ് നമ്മൾക്കു   സുപ്തി തരുന്നോൻ,

നേരായ തീർപ്പുകൾ കല്പിക്കുന്നോൻ,


സ്വപ്നങ്ങൾ പൂക്കും ഗൃഹത്തിൻ  നാഥൻ,

സ്വന്തമാം മാർഗ്ഗം അറിയുന്നവൻ,

സുന്ദരലക്ഷ്യങ്ങളുളളിലുള്ളോൻ,

സന്തോഷമെന്നെന്നും കൂട്ടിനുള്ളോൻ,


രാജ്യകാര്യങ്ങൾ മുടകിടാത്തോൻ,

രാജ്യരക്ഷാ ലക്‌ഷ്യം മുന്നിലുള്ളോൻ,

രാജാക്കന്മാരെപ്പോൽ ശൗര്യമുള്ളോൻ,

രാജ്യം, ഉയിരെന്നുചിന്തയുള്ളോൻ,


സ്ഥൈര്യം കാട്ടും, ശത്രുവൈരിയവൻ, 

ധൈര്യം നിരന്തരം  കൂട്ടിനുള്ളോൻ,  

സൈന്യ, നായകൻ ഭയരഹിതൻ

സേനാവിഭാഗപ്രധാനിയവൻ,


കൂട്ടരെല്ലാമൊത്തു 'ചോപ്പറിൽ' പോയ്,

കാട്ടിനുളിൽ ചോപ്പർ വീണുപോയി,

കിട്ടിയൊരാളിനുമാത്രം ജീവൻ,

കിട്ടാത്തോർ തുല്യനായർദ്ധപ്രാണൻ.


 ഭാരതാംബേ! ജയിക്കൂ! ജയിക്കൂ!!

ധീരപുത്രർ,  ജയമേകാനുണ്ടാം.  

രക്തസാക്ഷി, ഹെലികോപ്റ്റർ യാത്രീ,

മുക്തരായ് എന്നേയ്ക്കും യാത്രയായി. 


കൂപ്പുന്നു കൈകൾ ബി.റാവത്തിനായ്,

കൂടെ രക്തസാക്ഷിയായുള്ളോർക്കും, 

കാണികൾ ഞങ്ങൾ കണ്ണീരണിഞ്ഞൂ,

കിട്ടട്ടേ നിങ്ങൾക്കങ്ങാത്മശാന്തി.  


   

Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!