കുറുങ്കവിതകൾ! ഭാഗം-2

 

 

1.മധുരം കളയൂ!

( വൃത്തം-തോടകം)

 

മധുരം കളയൂ  അസുഖം  കുറയും,

 രുചിരം നിണവും  സുഖദം ദിനവും.

മധുരം ചൊരിയും  പദവും  വരുകിൽ,

 സുചിരം   നിറയും കവനം മനമേ.

 

2.നാളെ!  

 

 (വൃത്തം-തരംഗിണി)

 

നാളെച്ചെയ്യാമെന്നൊരു   തോന്നൽ 

നീളേ  മർത്ത്യൻ മനമതിൽ   വയ്ക്കും.

നാളെയെ  നീയും തേടിപ്പോയാൽ,  

നാളെക്കാണാൻ പറ്റുമൊ  ഭാതം. ?  

 

3.ഇന്ന്!

 

(വൃത്തം-നതോന്നത)

 

ഇന്നിനെയിന്നാക്കിത്തന്നെ  മാറ്റിടുമോമാനുഷാ! നീ?

ഇന്നു കിട്ടും  മേന്മകളെ  നുകർന്നിടുമോ?

ഇന്നിനെ നീ പൂർണ്ണമായി  ഉപയോഗത്തെ ചെയ്തീടൂ,

ഇന്നിലുള്ള  സൗരഭ്യങ്ങളൾ  നുകർന്നീടൂ  നീ.

 

 

4.സമയം!

 

(വൃത്തം-മാധുരി)

 

ഗേഹംതന്നിൽ  വെറുതെയിരിക്കാൻ

പെണ്ണാൾക്കോ  മോഹം,

പക്ഷേ സ്ത്രീകൾക്കെവിടേ കിട്ടും

സുഖിച്ചിടാൻ  സമയം?

ഗൃഹത്തെ    മൊത്തം പേറീടുന്നൂ 

 യോഷാ  ശീർഷത്തിൽ,  

വിടില്ല  വനിതേ സദനം   തെല്ലും

കൂടെ ഗമിക്കുന്നൂ.

 

 

5.ശർവരി!

 

(വൃത്തം- അന്നനട)

 

ഇരുളിൻ മാറിലായ്  ശയനം  ഞാൻ ചെയ്തു  ,

കരിമുകിൽ രാവിൻ  കരം കവർന്നെത്തീ   

സുഷുപ്തിത്തോഴിയും മമ മെയ്യു പയ്യേ

 ഉഷാറായി വന്നു  തലോടാൻ ശ്രമിച്ചൂ.

 

ഉറക്കമെന്നുടെ കിടക്ക പങ്കിട്ടു,

ശർവരി പോയപ്പോൾ മുദിരം  വിട്ടുപോയ്.

സുഷുപ്തിയും ഞാനും പുലർച്ചെയുണർന്നു,

ഉഷസ്സു കൈനീട്ടി കരം കുലുക്കി ഹാ!

 

(ശർവ്വരി- രാത്രി)

മുദിരം  =മേഘം 

 

 

Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!