ചങ്ങായിപ്പെണ്ണ്!



(നാടൻ  കവനം, വൃത്തം-ദ്രുതകാകളി)


അങ്ങേലെ നങ്ങേലിപ്പെണ്ണിനെക്കാണാൻ ,

ചിങ്ങോലിക്കുടീലേ ചെക്കൻ വരണേ.(2)

ചെക്കനുഹയ്യയ്യാ!സർക്കാരുവേല

ചെക്കനു വേല എയുത്തു കൊടുപ്പാ.


അയ്യയ്യാ! അയ്യായ്യാ!അയ്യായ്യാ!അയ്യാ!(2)


സൊന്തമായുണ്ടേ കുടുകുടു വണ്ടി

തന്തോയമായവനോട്ടിച്ചുപോണേ.(2)

വല്ലോൻറേ൦   വീട്ടീ പോം  എയുത്തും  കൊണ്ടു,

വല്ലാത്തെയിത്തൊന്നു  നങ്ങേക്കു  കിട്ടി.


അയ്യാ! അയ്യയ്യാ! അയ്യയ്യാ!അയ്യയ്യാ!(2) 


നങ്ങേലിപ്പെണ്ണായെയിത്തും കൊണ്ടോടീ-

യങ്ങേലേ മാവേലെ പൊത്തിലുവച്ചു.(2)

കാക്കകൾ കൊത്തിയെടുത്തോണ്ടു പോയേ,

ചിക്കെന്നതച്ചൻ്റെ  കൈയേലുകിട്ടീ.


 അയ്യയ്യാ! അയ്യായ്യാ!അയ്യായ്യാ!അയ്യാ!(2)


ആ  ചെക്കനു  നിന്നോടു തൊന്തരവൊണ്ടോ?

ആ ചെക്കനെ നീൻറേ   മാരനാക്കാല്ലോ!(2)

ചാങ്ങേലെപ്പെണ്ണാളെ  കണ്ടപ്പമവൻ

ചങ്ങായിപ്പെണ്ണിനെ വിട്ടെന്നു കേട്ടേ.


അയ്യയ്യാ! അയ്യായ്യാ!അയ്യായ്യാ!അയ്യാ!(2)


Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!