നാടിനെ നിത്യമായ് കാത്തിടുന്നോൻ!

(വൃത്തം-മാവേലി)

 

 

നാടിനെ നിത്യമായ്  കാത്തിടുന്നോൻ,

 നേതൃത്വം സേനക്കു നല്കിടുന്നോൻ,

നമുക്കു സുപ്തിയെ ഏകിടുന്നോൻ,

നേരായ തീർപ്പുകൾ കല്പിക്കുന്നോൻ,

 

രാജ്യകാര്യങ്ങൾ മുടക്കാത്തവൻ,

രാജ്യരക്ഷാ ലക്ഷ്യം മുന്നിലുള്ളോൻ,

രാജാക്കന്മാരെപ്പോൽ ശൗര്യമുള്ളോൻ,

രാജ്യമുയിരെന്നുചിന്തയുള്ളോൻ,

 

സ്ഥൈര്യമേറെ, ശത്രുവൈരിയവൻ,

ധൈര്യം നിരന്തരം  കൂട്ടിനുള്ളോൻ,  

സൈന്യ, നായകൻ ഭയരഹിതൻ,

സേനാവിഭാഗേ  പ്രധാനിയവൻ,

 

സ്വന്തം ഗൃഹത്തിലെ  നാഥനവൻ,

സ്വന്തമാം മാർഗ്ഗം അറിയുന്നവൻ,

സുന്ദരലക്ഷ്യങ്ങളുളളിലുള്ളോൻ,

സന്തോഷമെന്നെന്നും കൂട്ടിനുള്ളോൻ,

 

കൂട്ടരെല്ലാമൊത്തു 'ചോപ്പറിൽ' പ്പോയ്,

കാട്ടിനുളിൽ ചോപ്പർ വീണുപോയി,

കിട്ടിയൊരാളിനുമാത്രം ജീവൻ ,

കിട്ടാത്തതുല്യമാ അർദ്ധപ്രാണൻ.  

 

ജയിക്കൂ,ജയിക്കൂ ഭാരതാംബേ!

ജയമേകീടാൻ നിൻ  ധീരപുത്രർ,

രക്തസാക്ഷികളായ്ത്തീർന്നിതല്ലോ,

മുക്തരായ് എന്നേയ്ക്കും യാത്രയായി.

 

കൂപ്പുന്നു കൈകൾ ബി.റാവത്തിനായ്,

കൂടെ രക്തസാക്ഷിയായുള്ളോർക്കും,

കാണികൾ ഞങ്ങൾ കണ്ണീരണിയും.

കിട്ട ണം ധീരന്മാർക്കാത്മശാന്തി,

 

Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!