സുന്ദര വക്ത്രം!

 

 

(വൃത്തം- കല്യാണി)

 

    തം തം    തം തം     തം തം     തം തം 

 

ശ്യാമം തലോടുന്ന മഞ്ജുള  കേശം,

ശോഭിച്ചിടും കാശമായോരു  ഗാത്രം,

ആർദ്രം നിറഞ്ഞോരു രാജീവനേത്രം,

മഞ്ഞയ്ക്കു പ്രധാന്യമേറുന്ന   വസ്ത്രം,

 

മനോഹരം, വേണുപേറുന്ന ഹസ്തം,

ഹൃദ്യം ചലിക്കുന്ന പേലവപാദം,

മോഹം ജനിപ്പിച്ചു നിർത്തുന്ന നാട്യം,

ആഹാ!മുകുന്ദൻ!  സുകാഴ്ചയ്ക്കു പുണ്യം.

 

മൈത്രിക്കു  ഗോപർ മുരാരിക്കു ചുറ്റും,

നിത്യം നിറഞ്ഞാടി തോഷത്തിൽ മുങ്ങും.

കണ്ണൻ  നിറഞ്ഞങ്ങു  നിൽക്കുന്ന ഗ്രാമം 

കണ്ണിന്നു  മോദം പകരുന്നദൃശ്യം,

 

കൊഞ്ചിക്കുഴഞ്ഞുള്ള തൃക്കൺകടാക്ഷം,

ചാഞ്ചല്യമേറുന്ന  ചാട്ടം സുഹൃദ്യം,

കണ്ണാ! മനോവാടി  നിന്നുടെ  ഗേഹം,

കൃഷ്ണാ! മനോമോഹനം നിൻ   നിവാസം.

 

 

കാശം=ആകൃതി 

 

Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!