കാട്ടിലെ കാകിക്കു കല്യാണം!
(താളം- തംതത തംതത തംതംതം)
ശാഖിയിലായ് കരടം കാറീ,
കാകി വിവാഹിതയാകാറായ്.
“മാധവമാസവിവാഹത്തിൻ
ശേഖരണത്തിനു കാലംതാൻ.
കാട്ടിലെ സൗഹൃദമെത്തീടും
കൂട്ടിലെസർവ്വ ഖഗങ്ങളും.
കർക്കടകം ബത മൂശേട്ട,
കണ്ണുനിറച്ചവൾ തേങ്ങീടും
മംഗലകാര്യമതിൻ നേരം ,
ചിങ്ങദിനങ്ങൾ സ്മിതം കാട്ടീ,
നമ്മെ തുണച്ചിടുവാനെത്തും,
സുന്ദരവാസരമെത്തിക്കും.
സാരിയെടുത്തു മടങ്ങേണം
ചേർന്നുവരേണമതിൻ ബ്ലൗസും.
കൺമഷി, കണ്ണിനു സൗന്ദര്യം,
പെണ്ണിനു ലാവണ്യമേറ്റീടും.
കല്ലുപതിപ്പിച്ച മാലയ്ക്കായ്
ഇല്ലതിനുള്ളൊരു സമ്പത്തും.
വേണ്ടസമൃദ്ധിയനാവശ്യം
കൊണ്ടുനടക്കുക കഷ്ഠംതാൻ.
കൃത്രിമഹേമനിറത്തിലായ്
കൃത്യതതോന്നുമൊരാഭൂഷാ,
കൃത്യമതായ് ബത വാങ്ങീടാം
സത്യമതിൻ, വരനോടോതാം.
കരടം=കാക്ക
Comments
Post a Comment