സാരമാം കാര്യമെല്ലാം

 


(വൃത്തം-കൃശമദ്ധ്യ (ശീതങ്കൻ))


ശ്രീരാമാ!ദേവ! ഞാനും,

ആരാമേ പൊങ്ങി നില്ക്കും,

*ആരക്തപ്പൂവുമായീ

പാരാതേ വരുന്നുണ്ടേ.


ആരാമത്തിൻ സുമങ്ങൾ,

*ആരമ്യവ്യൂഹമല്ലോ!

*ആരം ഞാൻ കോർത്തു നല്കാം

*ആരാജിക്കും കഴുത്തിൽ.


പാരിൻ കഷ്ടം ഭുജിപ്പോർ,

ധാരാളം മന്നിലുണ്ടേ!

*ചാരം ചെയ്യും പണിക്കായ്

ആരാധിച്ചും മുരാരേ!


സാരം ചാലിച്ച കാര്യം

നേരിൽത്തന്നേ വരേണം,

പാരം നിൻ കാല്ക്കൽ വീഴാം,

ചാരത്തായ് പാർത്തിടേണം.


ഊരിൻ കോവിലിൽ നില്ക്കാം,

ശ്രീരാമാ,യണം ചൊല്ലാം.

ഓരാതെ തെറ്റുകൾ ഞാൻ

തീരെച്ചെയ്യല്ലെ ശൗരേ!



*ആരെക്തം= ചെമന്ന

*ആരമ്യ= മനോഹരമായ

*ആരാജിക്കുക= ശോഭിക്കുക

*ആരം = ഹാരം

*ചാരം = യാത്ര

Comments

Popular posts from this blog

പാവനനാമം!

ആരെ വന്ദിപ്പൂ

ഏകാന്തയാത്രികൻ!