സുന്ദര വാക്ക്!


 

(വൃത്തം-ദ്രുതകാകളി)

 

പാരിലെ വാക്കതേതാണുസുന്ദരം?

ആരെയും ശുദ്ധമാക്കും പദംസത്യം.

വാസ്തവത്തിൻറേതാം മറ്റൊരു രൂപം

വസ്തുതപേറും  മനോജ്ഞമീ ശബ്ദം.

 

നിത്യമായാശ്വാസസത്തയായ്  സത്യം 

സത്യമാമീശ്വരസാന്നിദ്ധ്യമല്ലോ.

സത്യവാനെ കരംനൽകി രക്ഷിപ്പാൻ

സത്യംതന്നായോരു ലോകേശനെത്തും.

 

വാസ്തവത്തിൻറേതാം വാഹനം തെല്ലും

വീഥി തെറ്റാതെയെത്തിച്ചേരും ലക്ഷ്യം.

ഈശനോ വേഷങ്ങൾ മാറിടും നിത്യം 

പാർശ്വത്തിലുണ്ടാം നേരുള്ളവർക്കായി.

 

സത്യശത്രുക്കൾ  പൊല്ലാപ്പു ചൊല്ലുന്നു,

സത്യമോ ശാശ്വതമല്ലെന്നുപോലും.

സങ്കീർത്തനങ്ങളാവശ്യ,മില്ലെന്നും 

സങ്കടം വന്നാലോ പ്രാർത്ഥനയോതും.

 

കള്ളത്തരത്തിന്നുടമ്പടിക്കാരോ

ഉള്ളകാര്യം പൂട്ടിവച്ചീടും ഹൃത്തിൽ.

ചിന്താവിനാ കൊട്ടാരം കെട്ടുന്നവർ,

വഞ്ചനാമണ്ണിൻറെ  കട്ടകൾ തേടും.

 

സത്യത്തെ കള്ളത്താക്കോൽകൊണ്ടു പൂട്ടും,

ഇത്തിരി വസ്തുത  വെട്ടത്തു കാട്ടാ.

സർവ്വദാ മൂടാമോ വാസ്തവമിത്ഥം

അർക്കപ്രഭയോടെ  യാഥാർത്ഥ്യമെത്തും.

 

 

Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!