ഭാരതാംബ!
വൃത്തം- മാവേലി
നമ്മുടെ പ്രിയമാ ഭാരതാംബ
നന്മയോലും ധാത്രിതൻ തനൂജ.
വേറിട്ട ചിട്ട കരസ്തമാക്കി
പാരിൽ വിളക്കായ് തിളങ്ങിനില്പൂ.
പട്ടുപോലുള്ള മേനിയഴകാൽ
കിട്ടുന്നു സ്നേഹവും, സീമയില്ലാ.
വേദപുരാണത്തിൻ തത്വമെല്ലാം,
ഭൂതകാലത്തിന്റെ സംസ്കൃതികൾ.
സത്യമഹിംസ, സഹനശക്തി,
നിത്യം പുകഴ്ത്തുന്നു ലോകരെല്ലാം.
മാലോകരോടുള്ള പ്രേമവായ്പും
മറ്റുള്ള ദേശത്തേയാകർഷിപ്പൂ.
പാരതന്ത്യത്തിന്റെ ചങ്ങലകൾ
നേരിൻ ചരണം തൊഴിച്ചുമാറ്റി.
യുദ്ധകാഹളം നിരന്തരമായ്
ശുദ്ധമാതാവിലായേറ്റിയല്ലൽ.
ഭാരതത്തിന്റേയോ പുത്രരെല്ലാം,
വീരതാ വീഥിയിൽ യാത്രക്കാരായ്.
ശ്രീരാമശ്രീകൃഷ്ണ മൂർത്തരൂപം।
സ്വൈര്യസൂനമ്പോൽ മണം പരത്തി.
ചാണക്യ സൂത്രഭരണമാല്യം
ചാരുതാപൂർവ്വം ധരയ്ക്കു ചാർത്തി.
ഇന്നു മക്കൾ നമ്മൾ ഹൃദയശൂന്യർ
അമ്മയിലേറ്റുന്നു നൊമ്പരങ്ങൾ.
മാതായേ കേഴുവാൻ വിട്ടിടല്ലേ,
കാതിലവളോതും ശാന്തിമന്ത്രം.
വന്നുചേരും കഷ്ടം ശൂന്യമാക്കാം,
മാനസം ജ്യോതിയാൽ ശുദ്ധമാക്കാം.
Comments
Post a Comment