വ്യാജമഹത്ത്വം
പകൽപോലെയുണ്ടൊരു സത്യം,
പരിപാകം വന്നൊരു കുട്ടീ,
കലയെന്നൊരു നാമം പേറീ,
മലമൂട്ടിലൊതുങ്ങി വസിച്ചൂ,
.
അയല്പക്കസ്നേഹത്താലേ
അവളങ്ങനെ മോദാൽ വാണൂ.
അഴകിന്നൊരു മാതൃകതുല്യം,
അവിരാമം പെണ്ണു പൊറുത്തൂ.
സകലർക്കും കണ്ണിലെയുണ്ണീ,
മകളെന്നും തന്നെ നിനച്ചൂ.
ദിനനാഥൻ വരവും പോക്കും
നന്നായങ്ങാഹാ! ചെയ്തൂ.
പലനാളുകളൊഴുകിപ്പോയീ
കലപ്പെണ്ണു ഫാഷനിൽ മുങ്ങീ.
നിലനിൽക്കാ പുതുമയ്ക്കായീ
പല വേഷം ഇട്ടു ചമഞ്ഞൂ.
സ്ഥലകാലം മറന്നതരത്തിൽ
ഉലയുമ്പോലാക്കി നടത്തം.
ചിലമട്ടിൽ കേശം കെട്ടീ,
ചലനം ഹാ! അന്നമ്പോലേ.
വിലയേറും പൂവിൻ രൂപം,
വലിയതരം 'റ്റാറ്റൂ' വാക്കീ.
വിലകൂടിയ 'ലിപ്സ്റ്റിക്കി'ട്ടൂ,
വലുതാമൊരു ഞാത്തു ധരിച്ചൂ.
അടുപ്പത്തിന്നേറീയാൾക്കാർ
കടുപ്പമായ് ഫോണിൽ പ്രേമം,
കൊണ്ടേപോയ് 'ഇൻസ്റ്റാഗ്രാ'മും
കാണാനായ് വൃദ്ധനേ നേരിൽ.
പകർന്നാടും വേഷവിതാനേ
അടിവച്ചൂ ദുഷ്പേർ നേടീ.
അകലങ്ങൾ ലോകർ പണിഞ്ഞൂ,
അറിഞ്ഞവൾ വ്യാജമഹത്ത്വം.
(വൃത്തം- മദമന്ഥര)
Comments
Post a Comment