Posts

സത്യമോതുവാൻ

                     ഞങ്ങൾക്കേകു യുക്തി ദേവ! നിത്യം സത്യമോതുവാനായ്, തിങ്കൾപോലെ ശോഭചൂടും ചിന്തകൾ തരൂ. പങ്കകാര്യമൊന്നും വേണ്ട അഖിലം ശുദ്ധതേൻസമം, ശങ്കമാറ്റി നന്മ തിണ്ണമെത്തണേ പ്രഭോ!   സസ്യജാലസൗമനസ്യപാഠതുല്യം നമ്മളെല്ലാം, സത്തയുള്ള കർമ്മപാത തേടണം ചിരം. വിഷ്ടപത്തിൽ സ്വസ്ഥവാസം സാധ്യ മാകുവാനഞ്ജസാ, കുറ്റമറ്റു ധർമ്മത്തിനെ പുണർന്നീടണം.   കഷ്ടപ്പാടകന്നിടുന്ന മാർഗ്ഗങ്ങൾ തെളിക്കൂ വിഭോ! ഇഷ്ടമോടെ നീതാൻ വന്നു കൈ പിടിക്കണേ. ദുഷ്ട ചിത്തമാർദ്രമായി മാറീടുവാൻ സ്തുതിച്ചീടാം, വെട്ടമുള്ളവീഥി വേണം ജീവയാത്രയ്ക്കായ്.   (വൃത്തം- നതോന്നത)

എൻ്റെ കൊച്ചുകേരളം

   (വൃത്തം-ഓമനത്തിങ്കൾ) കേരളം നമ്മുടെമാതാ നോക്കൂ, കാട്ടില്ല ക്രോധമാരോടും. ഭാർഗ്ഗവരാമന്റെ ദത്താം പുത്രി സ്വർണ്ണക്കിടക്കയിൽ  സുപ്തി. സംജ്ഞസമ്മാനിച്ചു കേരം വശ്യം, സംശുദ്ധയാണമ്മ നിത്യം. പച്ചവർണ്ണക്കുപ്പായത്തിലംബാ നിശ്ചയം തൂമയോലുന്നൂ. കാടുകൾ, തോടുകൾ, മേടും ഹൃദ്യം കാട്ടാറു പാടുന്നൊരീണം. കർഷകർ പാടത്തു കൊയ്യും തങ്കം കാമ്യമായമ്മയ്ക്കു സ്വത്തായ്. കച്ചിതൻ കൂനയും കൊഞ്ചുംകാറ്റും കൊച്ചുകുട്ടികൾതന്നോട്ടം, പിച്ചകം,ചെമ്പകം കാട്ടും പ്രേമം കാഴ്ചയ്ക്കു നല്ലൊരു മേളം. പുഞ്ചപ്പാടനെല്ലു ചെയ്യും നൃത്തം  പുഞ്ചിരിതൂകുന്ന പുല്ലും, പഞ്ചമം കുയിലുകൾ പാടും, മിത്രർ, നെഞ്ചകത്തായ്ത്തന്നെ വാസം. മന്ദാരം, മുല്ലയും തെച്ചിപ്പൂവും  ചന്തത്തിൽ മേളിച്ചു നില്പു. പാറിപ്പറക്കുന്ന പ്രാവുമെത്തും, കാറും കുറുമ്പനാം കാക്കേം. മാവിന്റെ മേനിയിൽ മേവുമണ്ണാൻ  മേനിയിൽ ചാടുന്നവീരൻ. മാരുതൻ വൈകുന്നനേരം പ്ലാവും മങ്ങും മനസ്സുമായ് നില്ക്കും. ഹാസ്യത്തിൽ ഹാസം പൊഴിക്കും സൂര്യൻ സസ്യങ്ങളെ ഹൃദ്യം പുൽകും. വാനം വീഴ്ത്തീടും പീയൂഷവാരീ കാനനസ്വാസ്ഥ്യത്തിൻ ഹേതു. പണ്ടുള്ള കാര്യമുരച്ചു പക്ഷേ- യുണ്ടോ കാഴ്ചകളിന്നും? ഇന്നു കണ്ടീടുമവസ്ഥയയ്...

ഉലകനീതി

കാഴ്ചയധികം കരളിലേറി നിലവായ് ഞാൻ, കാണുമിവിടായ് ഭുവനചാരുതകൾ നൂനം. ഇന്ദുവദനം  സുഭഗമായ് ചിരിയുമേറീ, സുന്ദരമുഖപ്രകൃതി കാട്ടി ശശി നില്പൂ. തിങ്കളിനു ചുറ്റുമൊരു വൃത്തസമമായീ തങ്കനിറ വസ്ത്രവുമണിഞ്ഞയുഡു ജാലം. തോഷമുണരുന്ന പല ചേഷ്ടകളുമായീ, താഴ്മയിയലുന്നതരമെന്ന നടമാടീ. കാറ്റുമവരേ മൃദുലമായ് പുണരുവാൻ പോയ്, കാറുമകലത്തിലണയാൻ ശ്രമമതായീ. അങ്കണമരത്തിലെ ലതയ്ക്കു മുകളെത്താൻ ശങ്കകൾ വിനാ കയറി ചില്ലകളിൽ നിന്നൂ. കൂടു മകനായി മനയാൻ കിളി പറന്നൂ, കുഞ്ഞിനു നികേതനമൊരുക്കുവതിനായ് ഹാ! കമ്പുകളനേകമവൾ കോർത്തു രുചിരംതാൻ, കുട്ടിയശനം കരളുവാനവിടെ നോക്കീ. അമ്മയയി! സർവ്വഫലവും തിരയുവാനായ് ചെമ്മെ തരുരാജികളിൽ പാറി പഴമെത്തീ. ഭക്ഷണമതേകിയരുമയ്ക്കു കരളാനായ്, പക്ഷിയുരിയാടി മകളോടുലകനീതീ. (വൃത്തം-ഇന്ദുവദനാ)

പ്രകൃതിപ്പെണ്ണാൾ

    ( വൃത്തം - മണിമഞ്ജരി )   ധരയോ നമുക്കെന്നും പ്രിയപ്രസുതന്നെയായ് , പരിപാവനദീപ്തി    ചൊരിഞ്ഞു നില്പൂ . പകലെന്നോ രാവെന്നോയില്ലാതെ പൊന്നമ്മ   സകലതും നല്കുന്നു ഭൂമിമോൾക്കായ് .   പലരീതി സൗഖ്യമേകീടാനായ് പ്രകൃതിമാ പലതായിയേർപ്പാടു ചെയ്തിടുന്നു . പവനനെത്തും സ്ഥിരം നമ്മോടുരിയാടാൻ , പരിചോടു കിളി മീട്ടും വല്ലകികൾ .      പവമാനനയയ്ക്കുന്നു മഴയെ മണിമുത്തായ് ,   പതിവായ് കൊലുസിട്ടു കുണുങ്ങിയെത്തും .    പരവാണി * ഛദം * നീർത്തി കഥകളിപ്പുറപ്പാടായ്    പരമായി കോൾമയിർ കൊള്ളും ഗഹനം * .   വയലിലായ്    കൊടിപോലെ നിലവാണു നെൽക്കതിർ , വയൽകണ്ടു വൈക്കോലിൻ കനവിൽ    പൈക്കൾ . വെയിലോടി വരുന്നുണ്ടടുപ്പുകൾ കത്തിക്കാൻ , വയലേകുമന്നത്തെ    പാകം ചെയ്യാൻ .   വയലിൻറെ , സൂര്യന്റെ , സസ്യത്തിൻ ദയമൂലം , വയർ നിറച്ചീടുന്നു ജീവി സർവ്വം . നിശിയിലെത്തീടുന്നു മാന്യനാം ഹിമകരൻ , നിലവിടും തമസ്സൊടു പടവെട്ടുവാൻ .     മുനിമാർ പുരാതനകാലേ പ്രപഞ്ചത്തെ    മനതാരിൽ പൂജിച്ചു ...

വ്യാജമഹത്ത്വം

  പകൽപോലെയുണ്ടൊരു സത്യം, പരിപാകം വന്നൊരു കുട്ടീ, കലയെന്നൊരു നാമം പേറീ, മലമൂട്ടിലൊതുങ്ങി വസിച്ചൂ, . അയല്പക്കസ്നേഹത്താലേ അവളങ്ങനെ മോദാൽ വാണൂ. അഴകിന്നൊരു മാതൃകതുല്യം, അവിരാമം പെണ്ണു പൊറുത്തൂ. സകലർക്കും കണ്ണിലെയുണ്ണീ, മകളെന്നും തന്നെ നിനച്ചൂ. ദിനനാഥൻ വരവും പോക്കും നന്നായങ്ങാഹാ! ചെയ്തൂ. പലനാളുകളൊഴുകിപ്പോയീ കലപ്പെണ്ണു ഫാഷനിൽ മുങ്ങീ. നിലനിൽക്കാ പുതുമയ്ക്കായീ പല വേഷം  ഇട്ടു ചമഞ്ഞൂ. സ്ഥലകാലം മറന്നതരത്തിൽ ഉലയുമ്പോലാക്കി നടത്തം. ചിലമട്ടിൽ  കേശം കെട്ടീ, ചലനം ഹാ! അന്നമ്പോലേ. വിലയേറും പൂവിൻ രൂപം, വലിയതരം 'റ്റാറ്റൂ' വാക്കീ. വിലകൂടിയ 'ലിപ്സ്റ്റിക്കി'ട്ടൂ, വലുതാമൊരു ഞാത്തു ധരിച്ചൂ. അടുപ്പത്തിന്നേറീയാൾക്കാർ കടുപ്പമായ് പ്രേമം ഫോണിൽ, കൊണ്ടേപോയ്  'ഇൻസ്റ്റാഗ്രാ'മും കാണാനായ് നേരിൽ വൃദ്ധനേ. പകർന്നാടും വേഷവിതാനേ അടിവച്ചൂ ദുഷ്പേർ നേടീ. അകലങ്ങൾ  ലോകർ പണിഞ്ഞൂ, അറിഞ്ഞവൾ വ്യാജമഹത്ത്വം.     (വൃത്തം- മദമന്ഥര)

ഒരു വാർദ്ധക്യപുരാണം

(വൃത്തം-കുറത്തി) വൃദ്ധതയെ തോൽപ്പിക്കുവാൻ സുന്ദരിക്കു മോഹം, സ്നിഗ്ദ്ധമാക്കുവാൻ  മുഖത്തെ ചിന്തയിൽ മുഴുകീ. നിത്യവും ശുചീകരണം ചെയ്തു രാവിലായി, തൃപ്തിയൊട്ടും വന്നതില്ലയേറിയില്ല കാന്തി. ശുദ്ധമായ ലേപനങ്ങൾ വാങ്ങിക്കൂട്ടാൻ, പെണ്ണാൾ, ശ്രദ്ധയോടെ ഫോണെടുത്തു തോണ്ടി കാശു നല്കീ. വക്ത്രമൊന്നു തിളങ്ങുവാൻ കാത്തിരുന്നു നാരി, വസ്തുവതാ വന്നുചേർന്നു വീടിൻ വാതിൽതന്നിൽ. വെള്ളിവർണ്ണക്കടലാസ്സിൽ മുഗ്ധമായ് പൊതിഞ്ഞ വൃത്തിയുള്ള കുപ്പി കണ്ടു മഞ്ഞളിച്ചു കണ്ണും. വ്യക്തമായി വായിച്ചവൾ മൂടി മെല്ലേ മാറ്റി, വെക്കം തേച്ചു ലേപനവുമാസ്യന്തന്നിൽ  ഭംഗ്യാ. രണ്ടുവാരം വക്ത്രഭാഗം ലേപനത്തിൽ മുക്കീ, വെട്ടിവെട്ടി തിളങ്ങുവാനേറെയേറെ പൂശി. ഇണ്ടലേറ്റി മുഖം കഷ്ടം! വാർദ്ധക്യംപോൽ തോന്നീ, കണ്ട പരസ്യത്തിൽ വീണ പെണ്ണു തിണ്ണം കേണു. സ്വന്തം 'പേഴ്സു' കാലിയാക്കും 'ഓൺലൈൻ' വാണിജ്യം, സ്വപ്നതുല്യ പരസ്യങ്ങൾ ചിത്തങ്ങളെ ചോർത്തും. സൗജന്യങ്ങളെന്ന കാട്ടൽ കച്ചവടതന്ത്രം, സ്വാസ്ഥ്യത്തിനു പഞ്ഞമേറും മാനസം വിതുമ്പും. സ്വസ്തതയ്ക്കു ഹാനിയേറി ദുഃഖക്കടൽ പൊന്തും, സുപ്തി നഷ്ടമാകും വേല നല്ലപോൽ പഠിക്കൂ. സത്യമാണോ കാണ്മതെല്ലാം രണ്ടുവട്ടം നോക്കൂ, സ്വീകരിക്കാമാല...

ദിവ്യരാഗം

    ഏകമാകുന്നു രണ്ടാൾ മംഗല്യത്താൽ, മൂകമായ് സ്നേഹമീണം വിളമ്പുന്നു. ഭാവം, താളം, ശ്രുതികാന്തി ശ്രേഷ്ഠമായ് ദിവ്യരാഗമായ് മാറ്റിടും ദാമ്പത്യം.   വിട്ടുവീഴ്ചതൻ സൂനഹാരങ്ങളെ, വേളിതൻ വാടി കാട്ടിത്തരും നൂനം. അന്യോന്യം  പങ്കുവയ്ക്കുന്നതാം കാര്യം ധന്യമായ്ത്തീരും പാതിമെയ്സിദ്ധാന്തം.   ഇന്നിൻ വക്ത്രത്തെ ദർപ്പണേ കാണിക്കൂ പൊന്നാം കല്യാണലക്ഷണം മാഞ്ഞുപോയ്. മാതാ, സോദരി, രാഹുകേതുക്കളായ് മാത്രം കാണുന്നു 'ന്യൂജെൻ' വിഭാഗക്കാർ.   "വേണ്ട കുട്ടികൾ പട്ടി നല്കും മോദം ,   ഇണ്ടലേറ്റും പ്രസവം പ്രയാസമാം.   വണ്ടിയുണ്ടു പണമുണ്ടു ധാരാള-   മാനന്ദലബ്ധി കിട്ടും, " ചിന്തിപ്പവർ.   'ന്യൂജെൻ, ജെൻസി'യാം വാക്കുകൾ സാമോദം, നാട്ടിൽ കൈകോർത്തു 'ബെല്ലി നൃത്തം' ചെയ്വൂ. വേണ്ട വിവാഹമൊന്നിച്ചു ജീവിത- വാഴ്ച ചെയ്തിടാം സ്വാതന്ത്ര്യമേറെയാം.   വ്യാപാരക്കട, ഹോട്ടൽ, കഫേകളും വെള്ളിവെട്ടത്തിലിഷ്ടങ്ങൾ സാധിപ്പൂ. പാത്രം, പാചകം, ഭക്ഷണം വീട്ടിലായ്, പാടേയില്ലൂണു ഭക്ഷണശ്ശാലയിൽ.   വൃദ്ധരായാലങ്ങൊറ്റപ്പെടും കാലം, വ്യർത്ഥമായ് ജീവത,മെന്നു കേണിടും. സ്വന്തം സ്വാതന്ത്ര്യമ്പോലും വിട്ടുപ...

ശിക്ഷ

                                            “മഴയേ! അറിയൂ നീ നിന്നുടെ കൃത്യങ്ങൾ, മിഴിനീരൊഴുക്കിടും ക്രൂരകർമ്മം. അവശരായ് നില്പൂ നിന്നെ കാണ്മാൻ മാനവർ, അവകാശം മുത്തേ! നിൻ സാന്നിദ്ധ്യങ്ങൾ. കരുതലും സ്നേഹവും ഞങ്ങൾ  ഹൃത്തിൽ വയ്പ്പൂ തരുവാൻ  നിനക്കായ്, ചൊരിഞ്ഞീടുമ്പോൾ. പരമായി നീ വന്നു മന്ദമാരിയായീ, അരികിലെത്തീ ഞങ്ങൾക്കിഷ്ടമായീ. മണികളും കോർത്തു നീ  വന്നു മനോഹരീ! മരതകപ്പച്ചയെ തൊട്ടുണർത്തീ. ഇരുൾവീണ വേളയിൽ പരിചോടുറങ്ങുമ്പോൾ, നരരെ നീയെന്നാൽ  പുണർന്നു ക്രൂരം. ഉരുവായി  നിന്നൊരാക്കുന്നിന്നുരു മെല്ലേ,   ഉരുൾപൊട്ടലായ് വന്നെടുത്തു ജീവൻ. ഉരുൾപൊട്ടിയുൾനീറീ വിടചൊല്ലി മാനുഷർ, അരുമയായ് കെട്ടി,പ്പടുത്ത സ്വത്തും.    ഉടയവർ, ഉടയാട, സൗഹൃദം, സ്വാധീനം, ഉടമസ്ഥരോടു  പറഞ്ഞൂ  'റ്റാറ്റാ'. തനുവിന്റെയംഗങ്ങൾ വേർപെട്ടു പോയോർക്കു, മനവും പ്രതീക്ഷയും ബന്ധവും പോയ്. തടിനിയും  തടിച്ചൊരു വന്യമാം പുഴയായി, അടവിയെ വിഴുങ്ങിയൊ! കാണ്മതില്ലാ. വ്യഥയേറ്റി ഘനവ്യൂഹമെത്തി നിരന്നെ...

മാധുരിയണയാനായ്

വിഷയം തേടീ വിഷമിപ്പൂ ഞാൻ മാധുരിയണയാനായ്, വഷളായ് ചിന്തകളെങ്ങോ പോയി ചുറ്റിയടിക്കാനായ്. വിഷയം കണ്ടൂ, ഇഴചേർക്കുന്നൂ കാവ്യം നെയ്തീടാൻ, വിഷയസുഖം, പൊരുൾ, ഉൾക്കാമ്പൊത്തതു തിരുവാതിരയാടാൻ. വിഷമൻ, ബ്രഹ്മൻ,പെരുമാൾ, ഗണപതി, സ്കന്ദൻ, അയ്യപ്പൻ, വിദ്വാൻ,ജ്ഞാനം,പഠനമിതെല്ലാം ചിന്തനപാത്രങ്ങൾ. വിഷദം*, വാരികൾ, ചന്ദ്രൻ, താരകൾ ഗോപുരവാസക്കാർ, വിരിഞ്ഞു നില്പൂ കണ്ണിൻ മുന്നിൽ ഹൃത്തുകൾ ചോർത്തീടാൻ. കവലകൾ കണ്ടൂ, റോഡുകൾ താണ്ടീ, ഗമനം ഗഹന*ത്തിൽ, കവിതകൾ നെയ്യാൻ ഗോളം മൊത്തം സത്തിൻ നിറവല്ലേ! കാല്യം കല്യം* വന്നീടും ഹാ!  തങ്കവിളക്കേന്തീ, കമലകുലങ്ങൾ കാക്കുവതുണ്ടേ ബാലൻ ഭാസ്വാനെ. ചുറ്റിനുമോടിനടന്നേ നോക്കി കാഴ്ചകൾ കണ്ടേറേ, ചരിഞ്ഞുനോക്കുക കാകൻതന്നുടെ ശീലമതാണല്ലോ, ചക്കിപ്പരുന്തുമിരകൾ തേടി പാറുന്നുണ്ടവിടായ്, ചത്തുകിടക്കും ജീവികളുണ്ടേൽ പെരുത്തസന്തോഷം. ചിത്തം പെട്ടു വനത്തിന്നുള്ളിൽ  ഗുണങ്ങൾ പുല്കീലോ, ചന്തംപേറിയുലാത്തുന്നവിടായ് ആഞ്ഞിലിതൻ ശാഖാ, ചന്ദനവൃക്ഷം സുന്ദരനായി സർവ്വം ദർശിപ്പൂ, ചിറ്റിമ്പ*ത്തിൽ മുങ്ങീടുന്നൂ ശ്രദ്ധയിലെൻ നിനവും. ദൃശ്യമനേകം ഭക്ഷണമാക്കി മിഴികൾ ദൂരെപ്പോയ്, ദുരിതസരിത്തിൽ മുങ്ങിപ്പൊങ്ങും കുടിലുകളും കണ്ടൂ. അനുപമ...

മാധുരിയണയാനായ്

          വിഷയം തേടി വിഷമിപ്പൂ ഞാൻ മാധുരിയണയാനായ്, വഷളായ് ചിന്തകളെങ്ങോ പോയി ചുറ്റിയടിക്കാനായ്. വിഷയം കണ്ടൂ, കൈകോർക്കുന്നു കാവ്യപാദവുമായ്, വിഷയസുഖം, പൊരുൾ, ഉൾക്കാമ്പൊത്തതു തിരുവാതിരയാടാൻ.   വിഷമൻ, ബ്രഹ്മൻ,പെരുമാൾ, ഗണപതി, സ്കന്ദൻ, അയ്യപ്പൻ, വിദ്വാൻ,ജ്ഞാനം,പഠനമിതെല്ലാം ചിന്തനപാത്രങ്ങൾ. വിഷദം*, വാരികൾ, ചന്ദ്രൻ, താരകൾ ഗോപുരവാസക്കാർ, വിരിഞ്ഞു നില്പൂ കണ്ണിൻ മുന്നിൽ ഹൃത്തുകൾ ചോർത്തീടാൻ.   കവലകൾ കണ്ടൂ, റോഡുകൾ താണ്ടീ, ഗമനം ഗഹന*ത്തിൽ, കവിതകൾ നെയ്യാൻ ഗോളം മൊത്തം സത്തിൻ നിറവല്ലേ! കാല്യം കല്യം* വന്നീടും ഹാ!  തങ്കവിളക്കേന്തീ, കമലകുലങ്ങൾ കാക്കുവതുണ്ടേ ബാലൻ ഭാസ്വാനെ.   ചുറ്റിനുമോടിനടന്നേ നോക്കി കാഴ്ചകളോയേറേ, ചരിഞ്ഞുനോക്കുക കാകൻതന്നുടെ ശീലമതാണല്ലോ, ചക്കിപ്പരുന്തും ഇരകൾ തേടാൻ പാറുന്നുണ്ടവിടായ്, ചത്തുകിടക്കും ജീവികളുണ്ടേൽ പെരുത്തസന്തോഷം.   ചിത്തം പെട്ടു വനത്തിന്നുള്ളിൽ  ഗുണങ്ങൾ പുല്കീലോ, ചന്തംപേറിയുലാത്തുന്നവിടായ് ആഞ്ഞിലിതൻ ശാഖാ, ചന്ദനവൃക്ഷം സുന്ദരനായി സർവ്വം ദർശിപ്പൂ, ചിറ്റിമ്പ*ത്തിൽ മുങ്ങീടുന്നൂ ശ്രദ്ധയിലെൻ നിനവും.   അധികം ദൃശ്യങ്ങൾ ഭക്ഷിച്ചു മി...

ചിരിയിൽ നീന്തിടാം

(നിർഝരി) ഭൂതധാത്രിതൻ ഹാസപ്പൂവുകൾ, ഭാതകാലത്തിൽ പാകും ഗന്ധവും. ഭൂമിമാതതൻ പുഞ്ചിരിസ്സുമം, ഭൂഗൃഹത്തിലെ വർണ്ണഭൂഷണം. വേഷങ്ങൾ  മാറി വന്നിടും ചിരി ഭാഷമാറിയാൽ  പരിഹാസത്തിലാം. മേഘമൊക്കവേ ഹാസമെത്തിയാൽ, മാഞ്ഞു, മാനം തെളിഞ്ഞു നിന്നിടും. ചുണ്ടിലൂറിടും ഫലിതയുക്തികൾ തേൻകണംസമമൊഴുകി വന്നിടും, മാനസങ്ങളിൽമധുനിറച്ചിടും, ഹീനചിന്തകൾ ബാഷ്പമാക്കിടും സ്മേരമിന്നതമൂല്യവസ്തുവായ്, നേരമില്ല മന്ദസ്മിതത്തിനും. ജീവനിൽ സ്മിതം ചേർത്തുനിർത്തിടാം. ജീവഭേഷജം ദു:ഖവേളയിൽ. പുഞ്ചിരീബലം നിത്യമത്ഭുതം, നെഞ്ചിലേറ്റിയാൽ ഭീതി മങ്ങിടും. അർക്കരശ്മിതൻ സ്മേരദീപനം, ആർക്കുമെ വരും പീഡയിൽ തണു. മിത്രം, മുഗ്ദ്ധമാം പ്പുഞ്ചിരിപ്പൂക്കൾ, മിത്രതാതലമുയരും ഫുല്ലമായ്. നേരമ്പോക്കിനായ് നർമ്മഭാഷണം,   നേർമ്മയിൽ വരും മന്ദഹാസങ്ങൾ. ഹാസ്യഭാവങ്ങൾ ചിരിമുളയ്ക്കുവാൻ ഹാജരായിടും വളമതായിടും. വക്ത്രകാന്തികൾ  പൊന്തിടാനുമായ്, വേണ്ടലേപനം പൂശുക, സ്മിതം. തുഷ്ടിയേകുമേ തൂമന്ദസ്മിതം, തോഷചുംബനം ഹൃത്തിനേകിടാം, പങ്കമോടിടും  ചിരിയിൽ   നീന്തിയാൽ, പുത്തൻ  മമതകൾ പുല്കിടാൻ വരും.

ഉത്സവമേളം

  (വൃത്തം- ഉപചിത്രം) ( തതതം തതതം തതതം തതം )1,3 (തംതത തംതത തംതത തംതം )2,4   ഉത്സവമേളം! ഗഗനം മുഴുവൻ നിറയും ഘനം ഗീതിക മൂളി രസിച്ചിതു നില്പായ്. പവനന്നു വരാൻ കൊതിയേറെയായ്, പാത്തുപതുങ്ങിയവൻ വരവായീ. ഇരുവർക്കുമുടൻ ധരയെത്തണം, താഴെ വരും പനിനീർക്കുടമേന്തീ. പതിയേ വിതറീ ജലമുത്തുകൾ, കേരഗണം തലയാട്ടി ലസിപ്പൂ. പരമായ് കുസുമം പവനന്നൊടായ് പുഞ്ചിരിതുകി, അവന്റെ സുഹൃത്തായ്. പകലോൻ വരുവാൻ സമയം തദാ, പക്ഷികൾ തേടിവരുന്നു ഫലങ്ങൾ. മിഴികൾക്കു സുഖം തെളിമാനസം, മഴവിൽ നല്ലൊരുടുപ്പു ധരിപ്പൂ. പനസംമരവും ബത പൊക്കത്തിൽ, പാലകൾ സുന്ദര വേഷമതിട്ടൂ. മലയും സുതരാം തരുജാലവും, കാലികൾ മേയുവതാം നലമേടും, ചെറുതാം ലതയും പവമാനനും, കേരളനാട്ടിലെ ദൃശ്യതരംഗം.

ദിനത്തിന്റെ നാഥൻ

   (ഭുജംഗപ്രയാതം) വെളുക്കേണ്ട നേരത്തു സൂര്യൻ വരുന്നൂ വെളിച്ചം സ്വപത്നിക്കു തോഷത്തൊടേകാൻ. കിളിക്കൂട്ടവും പാടിടും കീർത്തനങ്ങൾ, കളിക്കുള്ള കോപ്പും തിരഞ്ഞേ നടക്കും. കിഴക്കിന്നു വെട്ടം തരും വാസരേശൻ, കുറയ്ക്കും തമസ്സിൻ ദമത്തേ നമുക്കായ്. കരഞ്ഞും സ്ഥലം കാലിയാക്കും തമസ്സും, കലക്കും പ്രകാശം പരത്തീ  ദിനേശൻ. ചുവപ്പാം സരോജം പതുക്കേ വരാനായ് ചതുപ്പിന്റെയറ്റത്തു നിന്നങ്ങുനോക്കും. സുനേത്രം വിടർത്തീയണഞ്ഞീടുവാനായ്, ദിനത്തിന്റെ നാഥൻ വിളിക്കും സുമോദം. സുമങ്ങൾക്കു കൂട്ടായ് വരും ഗന്ധവാഹൻ, സമാവേശമായീ കറുത്തോരു വണ്ടും. ജഗത്തിന്റെ കാര്യങ്ങളെന്നും മഹത്തായ് സുഖത്തിന്റെയാധാരമായ് തീർന്നിടട്ടെ.

പുഞ്ചിരി തൂകുന്ന പൊന്മുഖം

  (വൃത്തം- മാരകാകളി) പുഞ്ചിരി  തൂകുന്ന  പൊന്മുഖം  പേറി നീ  പൃഥ്‌വിയേ  തലോടി  നിൽപ്പൂ. ഒന്നു  ചിന്തിച്ചാൽ ദിനങ്ങളെ  പോറ്റുവാൻ, ഒമാനിക്കാനും നീയെത്തും . ഭൂമിയാം പെണ്ണിനെ  കാക്കുന്നു   നാഥനായ്, സാമോദമായ്  തീർ‍ക്കും മയ്യൽ. ജീവികൾക്കൊക്കെയും മിത്രമാകുന്നു നീ മേവുന്നാഹ്ളാദം നല്കാൻ.  പാചകം ചെയ്യുവാൻ സസ്യങ്ങൾ നോക്കുമ്പോൾ  പാവം തോന്നിയൂർജ്ജമേകും. ധ്യാനത്തിൽ നിൽക്കുന്നു പദ്മമാം കന്യയ്ക്കു  നാണം വരും നിന്നെക്കണ്ടാൽ. ആഷാഢവർഷത്തിൻ തുള്ളികൾ ചായങ്ങൾ   ഭേഷായി  പൂശുന്നു വക്ത്രേ. മേഘങ്ങൾ പർദ്ദയാൽ  നിന്നെ മറയ്ക്കുമ്പോൾ  സൂര്യാംശു കീറിക്കളയും. ചെങ്കോലാഭിജാത്യംപോലെ നിൻ കൈയിലായ്     ഹുങ്കു നരൻറെ കുറയ്ക്കാൻ. പൊൻവെയിൽ വസ്ത്രങ്ങൾ പങ്കം പറ്റാതെ നീ  വൻവൃഷ്ടിയാലേ കഴുകും. സുന്ദരി ശ്യാമയും നിന്നെ ഭയക്കുന്നു, നിൻ വെളിച്ചത്താലൊളിക്കും. എന്നാലഖിലാണ്ഡ മന്നനായ് വാണു നീ- യൊന്നുപോലെല്ലാം  കരുതും. ലോകോപകാരിയായ് സർവ്വദാ  ഭൂമിയേ - രക്ഷിക്കുവാനായ് നിലവും, ഭാനുവേ! നിന്നുടെ കാരുണ്യസാഗരേ  നീന...

ശ്രീരാമൻ്റെ അർദ്ധാംഗിനി

    അഭിഷേക മുഹൂർത്തത്തിൽ പക്ക്വമാക്കാൻ വരദാനം  അഭിരാമൻ തർക്കംവിനാ വിപിനം പൂകീ. പത്നി കൂടെയായ് ഗമിച്ചു, കനിഷ്ഠൻ പിന്മാറിയില്ലാ, പത്തനം യുവത വിട്ടു കാന്താരം തേടി. കാനനം തുറന്നൂ വാതിൽ കുമാരരേ സ്വീകരിക്കാൻ,  കാട്ടരുവി ശുദ്ധിക്കായി തോയവുമേകി. ആരണ്യവും ശോഭിതമായ് ആയിരം സൂര്യാംശുപോലെ, ആഞ്ഞു കാറ്റു പങ്കവീശി, താപമൊഴിക്കാൻ.   പൂച്ചെടികൾ മനോജ്ഞമായ്, പട്ടുതുല്യകേശംതന്നിൽ പൂക്കൾകൊണ്ടു സീതയ്ക്കായി ചിത്രം വരച്ചൂ.  കുഞ്ഞിക്കിളിതൻ ചിലപ്പും ചകോരത്തിൻ കാഹളവും കാന്താരത്തിൻ കിന്നാരവുമാകെയാഘോഷം. കൃത്യമായി പാട്ടുകാരൻ, കോകിലം ഭൂപാളം പാടി, കർത്തവ്യംപോൽ മരംകൊത്തി താളം പിടിച്ചു. കഷ്ടങ്ങൾതൻ ശൈലം താണ്ടി സ്വന്തമാക്കി വനമവർ, കാടകത്തിൻ ചിത്രകമായ് ദേവി വിളങ്ങീ. കൂർത്തകല്ലിൻ, മുള്ളിൻ ക്രൗര്യം കോമളപാദത്തെ കുത്തി; കോപം വീധിമാറിപ്പോയി വന്നതേയില്ലാ.  ഉന്നംവച്ചു ദശമുഖൻ  താപസനായ് വേഷംകെട്ടി   പൊന്നുഭൂമിജയെ ഗൂഢം ചോരണം ചെയ്തു.   പൗലസ്ത്യൻ്റെ ഹൃദന്തത്തിൽ ക്ഷിതിജതൻ ചാരുരൂപം  പ്രീതി വിതച്ചു, ഭീതി നിറച്ചു രാമനും. മൈധിലി നിത്യം കാന്തനെ മാനസത്തിൽ പൂജ ചെയ്തു, മാസങ്ങൾ...

മാരുതി സീതാസവിധേ

           ( വൃത്തം -കാളകാഞ്ചി)   കഥനമതു ധരതനുജയോടു ചൊല്ലീടുവാൻ ,   കാറ്റിന്റെ പുത്രൻ പറന്നെത്തി ലങ്കയിൽ. അരിയതരമൊരുസമയമുചിതം തിരഞ്ഞിടാൻ , അങ്ങോട്ടുമിങ്ങോട്ടും ചാടിക്കളിച്ചവൻ.   ഒരുശിഖരമവനുടനെ സ്വന്തമാക്കീ തുലോം , ആരുമേകാണാതിരുന്നു നൽഗോപ്യമായ്. ദശവദനകനവിലിത ജാനകിമാത്രമായ് , ദർശനഭാഗ്യത്തിനായ് തേടി പൂവാടി.   ദശമുഖനുമുടനെയണയാനായ് പുറപ്പെട്ടു , ദാസ്യഭാവത്തിലായ് കേണോരു പാവമ്പോൽ. ദുരിതമവനനുഭവമതുണ്ടെന്നു ഭാവിച്ചു , ദൈന്യത വക്ത്രത്തിൽ ചാലിച്ചുചേർത്തവൻ.   മിഴിയിതളിൽ മണിയുതിരുവാൻ വന്നു സീതയിൽ മാനസം മെല്ലേത്തടഞ്ഞു കണ്ണീരിനെ. മനമുരുകി കണവനെയുമോർത്തവൾ    പ്രാർത്ഥിച്ചു , മാനത്തു നോക്കിയിരുന്നു ശ്രീവൈദേഹി.   മഴമുകിലുമമൃതമൊഴുകാൻ സമ്മതിച്ചില്ല , മൈഥിലീദേവിയേ ആർദ്രമാക്കാൻ മടി. വിടുക കൃതമതുവിഫലമാണെന്നു ചിന്തിച്ചു ,   വേഗം സ്ഥലം കാലിയാക്കി പൗലസ്ത്യനും.   തരുശിഖരമഭയമുടനേയൊഴിഞ്ഞനിലജൻ , താഴെയായ് ഭൂവിൻമടിത്തട്ടിലേക്കെത്തി. പവനസുതനതുപൊഴുതു ഭൂമിജതൻ മുന്നിൽ , പെട്ടെ...

ഇന്ദ്രപ്രസ്ഥമനോഹരഹർമ്മ്യം

ഇന്ദ്രപ്രസ്ഥമനോഹരഹർമ്മ്യം   ദുര്യോധനനേ   മാടിവിളിപ്പൂ ഇന്ദ്രപ്രസ്ഥമനോഹരഹർമ്മ്യം. ഭൂഷകളെത്തീ   രാജനുവേണ്ടീ , ഭേഷായ്   വേഷമണിഞ്ഞൂ   ഭൂപൻ.   പട്ടിൻ   നൂലിൽ   നെയ്തൊരു   ചേലാ , ഒട്ടൊരു   ഭംഗിയിൽ   ദേഹത്താക്കീ , നെറ്റിക്കുറിയും   ചന്ദനവരയും പറ്റെ   ചേർത്തൂ   ഫാലംതന്നിൽ.   സ്വയമായ്   ഗർവ്വത്തോടേ   മൂല്യം , സുന്ദരനെന്നൊരു '  ഗ്രേഡും '  നല്കീ. അരുണനുമെത്തീ   ചെയ്തവർ   ഗമനം , അരിയഗൃഹത്തിൻ   പണികൾ   നുകരാൻ ,   അഴകിയരാവണനനുജർക്കൊപ്പം , അഴകായ്   പാണ്ഡവസന്നിധി   പൂകാൻ , അഗ്രജനഗ്രേയനുജർ   പിറകേ , അണിയണിയായി   തേരിലുമേറീ.   ബന്ധുജനത്തിൻ   സ്വീകാരങ്ങൾ , ബന്ധിച്ചവരേ   സ്നേഹത്തോടേ. കൊട്ടാരത്തിൻ   സൗന്ദര്യങ്ങൾ  , കണ്ണിൽപ്പെട്ടൂ ,  വിസ്മയമായീ.   പൂമുഖമേറീ   കൗരവർ   തൂർണ്ണം പൂശിയസൂയാ   വദനേ   മൗനം. വശ്യം   തറയിൽ   ചില്ലിൻ   പാളികൾ , വെള്ളംതന്...