Posts

Showing posts from August, 2025

കുഞ്ഞുമനം!

  നതോന്നത മദ്യപാനമാസ്വദിപ്പാൻ ചട്ടിമീൻകറിയുമായി ഉദ്യാനത്തിൻ കോണിലായി കൂട്ടരിരുന്നു. പാവംപൂച്ച കൊതിമൂലം മത്സ്യച്ചട്ടി നക്കാൻപോയി, പോവാൻ പറ്റാതായിപ്പോയി തലകുടുങ്ങി.          മദ്യപാനമാസ്വദിപ്പോർ വൃക്ഷക്കമ്പു കൈയിലേന്തി മദ്യച്ചൂടിൽ പൂച്ചയ്‌ക്കൊരു ദണ്ഡനമേകീ. പൂച്ചയ്ക്കെന്തു പൊന്നുകാര്യം വഷളത്തം കാട്ടിയില്ലേ! പച്ചദണ്ഡിന്നടിയേറ്റു  മൃതമായ്മാറി.  രണ്ടുമാർജ്ജാരക്കുഞ്ഞുങ്ങളനാഥരായ്ത്തീർന്നു കഷ്ടം! കണ്ടു   കുട്ടി കുട്ടികളെ ,  മയ്യൽ പെരുത്തു. ദിവ്യമായി പൈതൽ നുള്ളി ആരാമത്തിന്നാരോമലേ, ജീവൻപോയപൂച്ചയ്ക്കായിയർപ്പണം ചെയ്തു. മാർജ്ജാരർക്കു ശോകമായി മാതാവിനേക്കാണ്മാനില്ലാ,  ചാർത്തിനുള്ളിൽ കിടന്നവർ ‘മ്യാവൂ’ പൊഴിച്ചൂ . താലോലിക്കാനമ്മയില്ല പക്ഷേ സഖി വന്നെടുത്തു ആലോലം പാടിയങ്ങേകി കാരുണ്യക്ഷീരം. എട്ടുവയസ്സാണെന്നാലും സ്നേഹത്തിൻ നിറകുടമായ്, കുട്ടി തൻറ മാർജ്ജാരരെ  കോരിയെടുത്തു. കുഞ്ഞുമനം വെമ്പൽ പൂണ്ടു  നയനത്തിൽ പെയ്തു വർഷം കൂഞ്ഞുപൂച്ചകൾക്കായവളാഹാരം തേടി.  ഉൾവിളിതൻ മാറ്റൊലിപോൽ ദുഗ്ദ്ധം പൈതൽ പൂച്ചയ്ക്കായി,   ഉള്ളിൽക്കയറിയെടുത്തു പാത്രത്തിൽ ...

പാവനനാമം!

  (വൃത്തം -ഉപമഞ്ജരി) എന്മനതാരിൽ  തെളിഞ്ഞുനിൽപ്പൂ അൻപോടാ    ദീപം ശ്രീരാമരൂപം. പാവനനാമം  മഹാപുണ്യമായ്,  ആവോളം ഭംഗ്യാ  ജപിച്ചിടാം ഞാൻ.  നിന്നുടെ നാമം ശ്രീ. ദാശരഥീ  മന്മനോ നോവിൻ്റെ ലേപനംതാൻ.  കാമമോദങ്ങൾ നരർക്കു വാഞ്ച. കൂടെപ്പിറ പ്പായ്  നിൽപ്പൂ  സഹജം.  ലാഭഗാനത്തിൻ  സാധകം  ചെയ്യും,  ലോഭിക്കില്ലാ ലോഭം മർത്ത്യൻ തെല്ലും.  പായുമാമയം  വിദൂരേയെന്നാൽ, ന്യായം തിളങ്ങും  നിൻ വക്ത്രമോർത്താൽ. ശ്രീരാമനാമാങ്കിതാശയങ്ങൾ, ഭാരതാംബയ്‌ക്കു ശുഭപ്രതീകം.  ഭാവനാപൂർണ്ണമാം  രാമചിത്രം, കാവ്യവൃന്ദങ്ങളായ്   പെയ്തിടുന്നു.     തുഞ്ചൻ്റെ പാണികൾ   നെയ്തുകൂട്ടി, ചാഞ്ചല്യം കാട്ടാതെ  പുണ്യകാവ്യം. കാരുണ്യവാരിധിതൻ മരന്ദം, കാര്യമായ്  ജീവനിലായ്  ചൊരിയൂ. ഭാഷണയിച്ഛകൾ   തഞ്ചും ഹൃത്തിൻ,   ഭൂഷണമാധുര്യം   രാമൻതന്നേ. അന്തൃവേളയിൽ  നിൻ ദിവ്യ നാമം ചിന്തയിലായാലോ  മോക്ഷം ലഭ്യം. വെട്ടം തരും നിൻ ചരണം ശ്രീയായ്, ഉണ്ടാവണേയെൻറെ ചിത്തിൻ നിത്യം. ആത്മാവിൻ നോവുമ...

സുന്ദരവക്ത്രം,

   (വൃത്തം- കല്യാണി) ശ്യാമളം കോമളം സുന്ദരം വക്ത്രം, ശോഭനം  മോഹനം  മോഹിതം   ഗാത്രം. നെഞ്ചകത്തേറിടും കാരുണ്യനേത്രം, മഞ്ഞളിൻ ചായസമാനമാം  വസ്ത്രം. മാർദ്ദവം വേണുവെ പേറുന്ന  ഹസ്തം, ഹൃദ്യം  ചലിച്ചിടും  പേലവപാദം. ഗോപികൾക്കൊക്കെ പ്രിയങ്കര  നാട്യം, ഗോപർക്കുമേകുന്നു  കാഴ്ചതൻ  പുണ്യം.  മിത്രയോഹങ്ങൾ  മുകുന്ദന്നു ചുറ്റും, നിത്യം മുരാരി   സഹായം നരർക്കും. കണ്ണൻ  പിറന്നതാമുൽക്കൃഷ്ട  ഗ്രാമം, കണ്ണിനു    പൂർണ്ണമാമുത്സവ  ദൃശ്യം. കൊഞ്ചൽ,  കുറുമ്പും  കാട്ടിയനേകം, കേളിയിൽ മുങ്ങുന്ന   ശൗരിക്കു  മേളം. കൃഷ്ണാ! തൊഴുന്നു ഞാൻ നിൻസവിധത്തിൽ, കണ്ണ! നീ ഏകുമോ  ഏറെ  വരങ്ങൾ?

സഹ്യൻറെ ആത്മാവ്!

    ( വൃത്തം - കേക)   പശ്ചിമ മഹീന്ദ്രത്തിൻ               *വിഗ്രഹം ബഹുകേമം, സഞ്ജാതനായിതല്ലോ             കേരമാമാലയത്തിൽ. സഞ്ചാരം ചെയ്തീടുന്നു              വാരുണിഖണ്‌ഡം താണ്ടി, സഞ്ചരണംതീരുന്നു                  ദ്വാരകാപുരിദേശേ.   മാമരം, സുമങ്ങളും                  മൃഗങ്ങൾ, ഖഗങ്ങളും മാമേരുസഹ്യന്നുടെ                സത്തല്ലോ ഭാരതത്തിൽ. കാറ്റിൻ വരവങ്ങനെ              താളത്തിൽ ചരിഞ്ഞാടി ചാറ്റൽമഴയും കൂടും                സംഗീതമ്പൊഴിച്ചീടും. മഞ്ജരിത്തിളക്കത്തിൽ                 പാരിജാതപ്പൂക്കളും, മഞ്ജിമ തൂവീടുന്നു                 സുഗന്ധസൂനമൊപ്പം.  അദ്രിതൻ മാറിൽക്കേറി  ...

സുന്ദര വക്ത്രം!

    ( വൃത്തം - കല്യാണി )        തം   തം   ത     തം   തം   ത      തം   തം   ത      തം   തം     ശ്യാമം   തലോടുന്ന   മഞ്ജുള    കേശം , ശോഭിച്ചിടും   കാശമായോരു    ഗാത്രം , ആർദ്രം   നിറഞ്ഞോരു   രാജീവനേത്രം , മഞ്ഞയ്ക്കു   പ്രധാന്യമേറുന്ന     വസ്ത്രം ,   മനോഹരം , വേണുപേറുന്ന   ഹസ്തം , ഹൃദ്യം   ചലിക്കുന്ന   പേലവപാദം , മോഹം   ജനിപ്പിച്ചു   നിർത്തുന്ന   നാട്യം , ആഹാ ! മുകുന്ദൻ !   സുകാഴ്ചയ്ക്കു   പുണ്യം .   മൈത്രിക്കു    ഗോപർ   മുരാരിക്കു   ചുറ്റും , നിത്യം   നിറഞ്ഞാടി   തോഷത്തിൽ   മുങ്ങും . കണ്ണൻ    നിറഞ്ഞങ്ങു    നിൽക്കുന്ന   ഗ്രാമം   കണ്ണിന്നു    മോദം   പകരുന്നദൃശ്യം ,   കൊഞ്ചിക്കുഴഞ്ഞുള്ള   തൃക്കൺകടാക്ഷം , ചാഞ്ചല്യമേറുന്ന    ചാട്ടം   സുഹൃദ്യം , ക...

സഹസ്രാബ്‌ദയാത്ര!

  അന്നനട     അഹോരാത്രങ്ങൾതൻ    പിറകിലേയ്ക്കു   നാം സഹസ്രാബ് ‌ ദയാത്ര   പവിത്രമായ്   ചെയ്യാം . പ്രിയഗൗതമനായ്   അഹല്യ   സൂക്ഷിച്ചു തനു , മനം , ചിന്ത   സദാമുദത്തൊടേ .   നനുത്തചർമ്മവും   സുരൂപദേഹവും നടത്തംമോഹനമരയന്നംസമം . അഴകിന്നഗ്രത്തിൽ   പവിഴമല്ലിയായ് പൊഴിച്ചു   സൗരഭ്യം   നിറച്ചു   ആൺമനം .   വനവല്ലികളും   കിളിജാലങ്ങളും   മനംകൊണ്ടവളേ    അനുഗമിച്ചുപോയ് . മരുത്തിന്റേ   ഹൃത്തുമഹല്യയിലെത്തി , പറയേണ്ടതുണ്ടോ   പുരുഷന്റെ   കാര്യം !   അഖണ്ഡരാജനാം   പുരന്ദരൻമോദാൽ , അഖില   സുന്ദരി , അഹല്യേ   കാമിച്ചു . ശരീരശുദ്ധിക്കായ്    ഋഷിയാം   ഗൗതമൻ     അരുണോദയത്തിൽ    നദിയിലേക്കു   പോയ് .   ഇനനുണർന്നില്ലാ   സമയമായില്ലാ , മുനി   കുളിച്ചില്ലാ   തപോവനേയെത്തീ . വസനമ്മാറ്റിയകളേബരവുമായ് * വലാരാതി   നിന്നൂ   അഹല്യയ്ക്കൊപ്പമായ് .   വലിയ   ഭീതിയായ്   ഇരുവർക്കുമുള്ളിൽ , വരുംവരാഴിക   ഹൃ...

സന്ധ്യാദേവി!

                           (തരംഗിണി)                                            (തരംഗിണി)                           ചുവടുകൾ വച്ചൂ  വന്നൂ സന്ധ്യാ, ചുവന്നയുടുപ്പു ധരിച്ചങ്ങഴകിൽ . പവിഴനിറത്തിൽ  പൗഡറുമിട്ടൂ , ഭാവം കാട്ടീ സുന്ദരിയെത്തീ.  ഉഷസ്സു  നാമം  കാല്യേയെത്തും  പ്രദോഷമായ്  സായാഹ്നത്തിലും.      തക്കംനോക്കി  കാത്തീടുന്നൂ.   ചെങ്കതിരോൻ്റെ കരങ്ങൾ  കവരാൻ.   കേശം കെട്ടീ   തിലകം തൊട്ടും ലേശം  ഗന്ധത്തൈലം  പൂശി. മിഴിയിൽ കരിമഷി ചാർത്തീയംഗന,  ഉഴിയുന്നിനനേ  നാണത്തോടേ. അഴകിൻ  നിറകുടമായീ  പെണ്ണാൾ, നുഴഞ്ഞുവന്നൂ ഭൂവിൻ തട്ടിൽ. കാവ്യംപോലവളെത്തും മന്ദം, കവികൾക്കുണരും ഭാവന നന്നായ്.    അരികിൽ  വന്നൂ  മെല്ലേ  ദേവീ, ...

ഒരു പത്ര വാർത്ത!

         (വൃത്തം-ഉപമഞ്ജരി) പത്രത്തിൽ ഞാനൊരു വാർത്തകണ്ടു, വാർത്ത  നിറച്ചെൻറെ  നേത്രങ്ങളേ. മാതാ മൃതമായി,  പിഞ്ചനാഥ,  ഭേദിച്ചാവാർത്ത ചിത്തങ്ങൾ സർവ്വം.     മൂന്നുവയസ്സുകാരിയ്ക്കെന്തറിയാം? പൊന്നമ്മയ്ക്കില്ലാ തെല്ലും ചലനം. ആമാശയാഹാരശൂന്യതയും, ആമയമേകിയാപ്പൈതലിനു.   ശണ്ഠയാ ഗേഹത്തിൽ  വിരുന്നുവന്നു, ഉണ്ടായീ  വാഗ്‌വാദമെറെ വണ്ണ ത്തിൽ   കാന്തൻ കളത്രവും തമ്മിൽത്തമ്മിൽ. ശാന്തിയേ വെട്ടിനുറുക്കി വാക്കാൽ. ശീർഷത്തിലെത്തിപ്പറ്റീയ  ക്ഷതം  പാർശ്വത്തിൽ വച്ചു  കൊണ്ടുപോയ്  ജായേ.  കുറ്റബോധം ഭർത്തൃശാന്തി കാർന്നൂ, കെട്ടീ പാശം സ്വന്തം കണ്ഠദേശേ.   പിഞ്ചിനെക്കൂട്ടാൻ ചിന്തിച്ചു പിതാ നെഞ്ചകം  സമ്മതം മൂളിയില്ലാ. മാതൃമാതാവിൻറെ  ഹൃത്തു  നൊന്തു ,    പൈതലിൻറെ സ്ഥിതി ചോദ്യചിഹ്നം . സസ്യങ്ങൾ, ജന്തുലോകവുമൊന്നും  സ്വന്തം  ജീവന്നിടില്ലാ വിരാമം.  കോപമാകുന്നൊരു വന്യമൃഗം  കാഴ്ചാവിനായേറ്റുമാപത്തുകൾ.,  ഒറ്റകോപത്താൽച്ചാടിയാൽ കുണ്ടിൽ  രണ്ടുകോപത്താൽ രക്ഷപ്പെടാമ...

വേനലിൻ കോപം!

      (വൃത്തം-മഞ്ജരി) വേനൽ കോപത്താലെ ചുട്ടുതിന്നീടുന്നു മാനവമേറെ ജന്തുക്കളേം. വേഴാമ്പലിൻ തുല്യം ദാഹജലന്തേടി,   മാഴ്കുന്നു കുന്നുകൾ കൂപങ്ങളും.   ആരൂഢ കോപത്താൽ  ആര്യമാവിൻ നില, ആർക്കും കഴിവില്ല തീർപ്പാക്കുവാൻ. ആഹാ! വരവായി വാരിതൻ തന്ത്രികൾ,  മോഹം  വർഷത്തിൽ മുങ്ങീടാനാർക്കും. ആദ്യത്തെ   വൃഷ്ടിയോ , സുന്ദരി, സൗമ്യയും, വാദ്യംവിനാ വന്നൂ,  സുഖം തോന്നി. അയ്യോ! വരുന്നല്ലോ വാദ്യഘോഷത്തോടെ, വയ്യാ സഹിക്കാൻ മേഘമുഴക്കം. മിന്നൽപ്പിണർ വന്നൂ, ലൈറ്റിട്ടു കെടുത്തീ ,  മന്നിടമാകെ ശബ്ദം, ബഹളം. ദാഹത്താൽ   വലഞ്ഞസിന്ധു   ജലം മോന്തി, ദേഹസ്നാനം ചെയ്തു സുഖം പേറി.  സഹായിക്കാനംബരം  നിൽക്കുന്നൂ പൊക്കത്തിൽ   സന്തോഷത്താലേകും  ജീവനീയം.  ഭൂമിക്കും  ജീവിക്കും സസ്യമൃഗങ്ങൾക്കും  ഭാസ്വാൻ, നഭസ്വാൻ, ജ്യോതിസ്സുംമിത്രം.

മാമക ജീവിതമാർഗ്ഗദർശി!

(മഞ്ജരി) മാമക  ജീവിത മാർഗ്ഗദർശിയായി  സാമോദം  നിൽക്കുന്നു  പുണ്യഗ്രന്ഥം. ചാമീകരംപോലെ മിന്നുന്നു  ചിത്തത്തിൽ    താമര പുഷ്പിക്കും ഭാഗവതം.   രണ്ടുപത്തുംനാലും ശ്രീഗുരുനാഥരാം  മന്നിടം, മാരുതൻ, വഹ്നി, വാരീ,  എന്നിവരുമീച്ച, ആന, അനേകരും  മിന്നിത്തിളങ്ങുന്നപാഠങ്ങൾതാൻ.  ആഴത്തിലുള്ളോരും  വാസരും  മേലാപ്പിൻ,  ആധിമാറ്റീടും   ഗുരുക്കളല്ലോ. ആയിരമായിരം കാഴ്ചതൻ വസ്തുക്കൾ, ആഗോളമർത്ത്യർക്കു  നല്ലപാഠം. ഓരോന്നിലും വയ്ക്കൂ കാതും കണ്ണും മൂക്കും  പാരം ഗേഹം പുതപ്പിക്കും ത്വക്കും, ബന്ധമുറപ്പിക്കും പൊട്ടിത്തെറിപ്പിക്കും  സ്വന്തംനാവാലും ലഭിക്കും  പാത.  സർവ്വപാർശ്വത്തിലും മൊത്തംജഗത്തിലും  സർവാത്മനാ കാണാം   മാതൃകകൾ. ആത്മാവിൻ ഭൃത്യനാം സന്മനസ്സും സദാ,   തന്മയമായ് ചൂണ്ടും സത്യവഴി.  ചോദന തെറ്റുകൾ ചെയ്യുവാൻ ചൊല്ലിടും  ചേതന പെട്ടെന്നു വന്നുണർത്തും.  ചിന്തകൾ  തന്നല്ലോ നല്ലൊരദ്ധ്യാപകൻ,  ചന്തത്തിൽ സീമവരച്ചിടുവാൻ.      മാതാപിതാക്കളും  വിദ്യാ ഗുരു...

ലഹരിമരുന്നിൻ പെരുമഴക്കാലം!

 ലഹരിമരുന്നിൻ പെരുമഴക്കാലം! (ഗദ്യകവിത)        ലഹരിമരുന്നിൻ പെരുമഴക്കാലം! ലഹരിക്കാറ്റടിച്ചു കയറി, മരുന്നിൻ  മണം ചുറ്റുംപരത്തി.  ലഹരികൾ വേണോ ഉണ്ടല്ലോ,  വാങ്ങാൻ സുലഭം. പൊടികൾ വേണോ! ഗുളികകൾ വേണോ! അതോ   ലായനിയോ?  യുവാക്കളെവിടേ, യുവത്വമെവിടേ, നാടുവിട്ടോ?    യുവതയില്ലാ, ഗാത്രംമാത്രം.  തീ കണ്ടടുക്കും ഈയലുപോലെ യുവത്വം പറക്കും ലഹരിക്ക്‌ ചുറ്റും.  വൃക്കയും കരളും വേഗം  ലയിപ്പിച്ചുകിട്ടും.  ആഹാ! എന്തു  വീര്യം. മദിരയ്ക്കും, മദിരാക്ഷിയ്ക്കും, മയക്കുമരുനിന്നും  ക്ഷാമം വിരളം.  യുവമനങ്ങൾ   മുങ്ങി മയങ്ങിക്കിടക്കുന്നു.  കരൾ അച്ചാറാകും. എല്ലാവരും അഭിനേതാക്കൾ,  വമ്പൻ നാടകാഘോഷം.  ചെയ്യുന്നതെന്ത്‌? ബോധമില്ലാർക്കും, ബോധ്യവുമില്ല. ആദരം നാടുവിട്ടു, തിരിയേ വരുമോ, ആവോ? അനുസരണയ്‌ക്കില്ലിരിപ്പിടം, യുവത്വനിഘണ്ടുവിലുമില്ലാ. മാതാപിതാക്കൾ അജ്ഞർ, കുമാർഗ്ഗങ്ങൾ?  കൂടിച്ചേരൽ ദുർലഭം , ഒളിച്ചുവയ്ക്കും  നിഗൂഢത. പൊട്ടുംപൊടിയുംപോലെ മക്കൾ,  പഠനമേന്മ,   ഉന്നതി ലക്‌ഷ്യം, മാർക...

യുദ്ധം! യുദ്ധം!

   (നതോന്നത)  യുദ്ധക്കൊതി പൂണ്ടുനില്ക്കും  മർത്യരേയനേകം കാണ്മൂ, സപ്തതാര ഹോട്ടലിലായ്          യുദ്ധം പിറക്കും. നേതാക്കൻമാരാധിപത്യ-           യധികാരക്കൊതിയാലേ,  യോദ്ധാക്കളായ്  മാറ്റീടുന്നൂ           പൊതു ജനത്തേ. ആവുംവിധം യുദ്ധമുഖേ-      യായുധക്കസർത്തു കാട്ടാൻ ജീവൻ കച്ചവടം ചെയ്തും             പോരാടും ഭടർ. തീവ്രവാദിദുഷ്ടക്കൂട്ടം       കാര്യങ്ങളെ പഠിക്കാതെ പാവം ജനക്കൂട്ടങ്ങളേ       ഭസ്മമാക്കുന്നു. ഒന്നോരണ്ടോ ക്രൂരമനം         വിതക്കും  വിഷവിത്തുകൾ, മാനസങ്ങളിൽ മുളയ്‌ക്കും         കത്തിപ്പടരും.  സംഗമങ്ങൾ ജന്മംകോള്ളും          സംഗ്രാമങ്ങളെ പടയ്ക്കാൻ, അംഗംങ്ങളെ യുദ്ധമുഖേ       ഹാജരാക്കീടും. എന്തുകിട്ടും സമ്മാനമാ-      യാഹവത്തിൻ തീരത്തായാൽ? വെന്തു മൃതമാകും  നമ്മൾ          ...

മുഖങ്ങൾ മനങ്ങൾ!

മുഖങ്ങൾ മനങ്ങൾ!       ധരയിൽ നീളെ വൈരുധ്യം വക്ത്രങ്ങളിലോ  വൈവിധ്യo. തമ്മിൽത്തമ്മിലെ    സാദൃശ്യം, ഗ്രഹക്കാനെങ്കിൽ   വൈഷമ്യം. ആനനങ്ങൾ പലവിധം നോക്കാമെല്ലാമോരോന്നായ്. ആസ്യമുൾപ്പൂ ദർപ്പണം  ഈ തത്വം  മാറാം ചിലപ്പോൾ   ആ ളിൻ നല്ല മുഖഭാവം സുന്ദരം  ദീപ്തം  ശോഭിക്കും, ഉൾത്തടത്തിലെ  വ്യാപാരം പ്രവചനമെന്നാൽ   ദുഷ്കരം. കാണാം മലിനക്കൂമ്പാരമുണ്ടാകാമുള്ളിൽ, ദുർഗന്ധം. കണ്ണിലില്ലാ  ലവലേശം കാരുണ്യത്തിന്നടയാളം. ചുണ്ടിൽ സദാ  ചിരിപൂരം മാനസത്തിൽ  ചതിതന്ത്രം. മനുജൻ കാട്ടുമന്യായം അവന്നു വരാംവൻ  നരകം. മറ്റു മുഖമേ ദർശിതം  വൈരൂപ്യത്തിന്നടയാളം  ചുറ്റുമായ്  തൻ കരം   നീട്ടുമേകാൻ ദുഖിതന്നാശ്വാസം. പങ്കിലചിത്തം, തോന്നീടാം പക്ഷെയില്ലൊരു ദോഷവും. പീഡിതൻറെ   നയനജലമൊപ്പാൻ നീട്ടും കൈലേസ്സും. വാർദ്ധക്യത്തിൻ  വദനങ്ങൾ കഥിക്കും  ആലസ്യകാര്യം,  വർദ്ധിച്ച ക്ഷീണം, ശോകവും,  നിസ്സംഗത്വവും  ദർശിതം.  രോഗബാധ  പലപ്പോഴും വേദന ഹാ!  മനം കേഴും, രോഗിക്കുണ്ടഭിലാഷങ്ങൾ...

കാണാത്തകാഴ്ചകൾ!

              ( വൃത്തം  -    ദ്രുതകാകളി )   കാണുന്ന   കാഴ്ചകൾ   ധാരാളമുണ്ടേ , കാണാത്തവയൊക്കെയേറെയുമുണ്ടേ . ഗർഭപാത്രത്തി   ലൊളിപ്പിച്ച   ഭ്രൂണം   ദർപ്പഫലമായി   കിട്ടിയ   ലാഭം .   കാകന്റെ   കൂട്ടിലെ   കോകിലയണ്ഡം   കാകൻ   പാവത്തിന്നറിവേതുമില്ലാ . കാക്കക്കു     തൻ   പൊൻകുഞ്ഞാണെന്ന    ചിന്ത  , കാകൻ   പുകത്തിൻറെ   കുട്ടിയേ   പോറ്റും .   മാനത്തെയമ്പിളി   പുഞ്ചിരി   തൂകി , മാനിൻറെ    രൂപത്തെയൊളിച്ചങ്ങു   വയ്ക്കും . താരകളോടൊന്നും   ചൊല്ലുകയില്ലാ , താരാപഥത്തിൽ   മിഴിവോടെ   മേവും .   അണ്ടിപ്പരിപ്പുകൾ   തല്ലുന്ന   സ്ത്രീകൾ   മിണ്ടില്ല   ആരോടും   അംഗുലീനോവും . അണ്ഡകടാഹത്തിൽ   എന്തെല്ലാം   കാഴ്ച അന്ധകാരത്തിന്റെ   ഭാണ്ഡത്തിൽ    വയ്പ്പൂ  .   നക്ഷത്ര   ഹോട്ടലിന്നനാശാസ്യകാര്യം , കഷ്ടതകൂടാതെ   വയ്ക്കുന്നൂ   ഗൂഢം . വാറ്റു...